2013, ഏപ്രി 28

നഖക്ഷതങ്ങൾ .............





കടമെടുത്തു എഴുതിയ
അക്ഷരങ്ങൾക്കത്രെയം
അടിക്കുറിപ്പിട്ടവർ
കവിതയാണെന്ന്,
പക്ഷെ ഓരോ അക്ഷരങ്ങളും 
കൂട്ടിച്ചേർത്ത് വായിച്ചപ്പോൾ,
മനസ്സിൽ മന്ത്രിച്ചത് എന്നോ
നഷ്ടപ്പെട്ടുപോയ പ്രിയ
പ്രണയത്തിൻ
ഓർമ്മകളായിരുന്നു....

ഇനിയൊരു ജന്മംകൂടി
കാത്തിരിക്കാൻ നീ
പകർന്നേകിയ വേദനതൻ
നഖക്ഷതങ്ങൾ മാത്രം
മതിയീയുള്ളവന് ....








മിന്നുസ്

2013, ഏപ്രി 11

പ്രണയം എന്നും നിശബ്ദമാണ്...






അണയാത്തോരാൻ പ്രിയ
പ്രണയമേ, തുണയായി
വരില്ലേ എൻ കൂടെ നീ ...
കനലായി എരിയുമെൻ
ഇടനെഞ്ചിൽ ഓർമ്മകൾ,
നിറയുന്നു മിഴികളിൽ
തെളിയുന്നോരാ പ്രണയം
എന്നും നിശബ്ദമാണ്...
പിന്നിൽകുറിച്ചിട്ട ഓരോ
അക്ഷരങ്ങളിലും എന്റെ
പ്രണയത്തിൻ നൊമ്പരങ്ങളും
അതിലേറെ സൌന്ദര്യവും
വിരിഞ്ഞു നില്ക്കട്ടെ ...



മിന്നുസ്.........

ഓർമയ്ക്കായി....




തുളസിത്തറയിൽ വിളക്ക്
അണയും മുന്നേ വരില്ലേ
നീ മറ്റൊരു വസന്തത്തിൻ
ഓർമയ്ക്കായി....
നീ പോയനാൾ തൊട്ടു
എന്നോമന പൂവാടിയിൽ
പൂക്കൾ ഓരോന്നായി
കൊഴിഞ്ഞിരുന്നു......
യാത്രാമോഴിയിൽ അകലുമ്പോൾ
നെഞ്ചകം പൊട്ടിയ പിൻവിളി
കേൾക്കാതെ പോയതെന്തേ....
കാത്തിരിപ്പുണ്ട്‌ ഞാൻ നിനക്കായി
ഇവിടെ മോഹങ്ങൾ കൊണ്ട് തീർത്ത
ചില്ലുകൊട്ടാരത്തിനുള്ളിൽ
എന്ന് ഓർക്കാതിരുന്നാലും
മറക്കാതിരിക്കുക എന്നെയും
കാത്തു മരണം
അടുത്തിരിപ്പുണ്ടെന്നു ......



മിന്നുസ്

കൗമാര മോഹങ്ങൾ.........




മാസ്മരഭാവങ്ങളിൽ 
പണ്ടും എന്നിൽ പ്രണയം
വിരിഞ്ഞിരുന്നു ....
കൗമാര മോഹങ്ങൾ
യൗവ്വനത്തിൻ
സ്വപ്നങ്ങളായി
നീരാടിയ ആധ്യാനുരാഗ
ദിനങ്ങൾ ....
ഒരു കുടക്കീഴിൽ
ഒന്നായി സ്വപ്നം
കണ്ടതും, കാറ്റായി
പറന്നതും,കുയിലായി
പാടിയതും,പൂകളിൽ
മുത്തമിട്ടതും, ഏതോ
നിയോഗം എൻ
ആധ്യനുരാഗം ...





മിന്നുസ് ......

അവ്യക്തമായ ഒരു വളകിലുക്കത്തിൻ സംഗീതമാണ് നീ...




മനസ്സിൻ ജാലകം 
എന്നോ നിനക്കായി
തുറന്നിട്ടിരുന്നു
ഞാൻ ...
അവ്യക്തമായ ഒരു
വളകിലുക്കത്തിൻ
സംഗീതമാണ് നീ...
ദൂരെ പാറിപറക്കും
മിന്നാമിനുങ്ങിൻ നേരിയ
വെട്ടം പോലെയാണ് നിൻ
ഓർമ്മകൾ ....
നിനക്കായി തുടിക്കുമെൻ
പാഴ്ഹൃദയം
മോഹനവീണതൻ
ഒര്മ്മപ്പൂക്കളാൽ
സമ്പന്നമാണിന്നു...
അങ്ങ് ദൂരെ ഉണ്ടെന്ന
വിശാസം നിലയ്ക്കുന്ന നിമിഷം
ഞാനും കൊഴിഞ്ഞുവീഴും
അടുത്ത ഉദയത്തിനു
സാക്ഷിയാകാതെ .....
മിന്നുസ് .....

അറിഞ്ഞിരുന്നില്ല ഞാൻ ........






ഹൃദയത്തിൻ ചില്ലയിൽ കൂടുകൂട്ടിയ 
നാൾതൊട്ട് എന്നിൽ പ്രണയം
നിറഞ്ഞിരുന്നു ...
പിന്നെയോരോ സ്വപ്നങ്ങളിലും
നിരഞ്ഞുനിന്നതും ആ പ്രണയം
തന്നെയായിരുന്നു...
പ്രണയം എന്നിൽ മോട്ടിട്ടപ്പോഴും,
വിരിഞ്ഞപ്പോഴും അറിഞ്ഞിരുന്നില്ല
ഞാൻ ,ഓരോ ഇതളായി ഒരുനാൾ
എന്നിൽനിന്നു കൊഴിഞ്ഞു വീഴുമെന്നു...



മിന്നുസ് .....

കണ്ണുനീർ ശമിപ്പിക്കട്ടെ ഞാൻ....






വിൽക്കാനുണ്ട് ഒരായിരം 
നൊമ്പരങ്ങൾ,പ്രാണവേദന
ഉള്ളിൽ ഉണ്ടെന്നാലും ആറാത്ത
കണ്ണുനീർ ശമിപ്പിക്കട്ടെ ഞാൻ....


എരിഞ്ഞടങ്ങാത്ത ചിതയിൽ 
എൻ പ്രണയം വെന്തുരുഗുമ്പോഴും,
നിന്നോടൊത്ത പ്രണയാർദ്ര
നിമിഷങ്ങൾ കവിതകളായി 
തൊട്ടുണർത്തുന്നു ....


മിന്നുസ്....