2013, മാർ 31

യാത്രാമോഴി......








തുളസിത്തറയിൽ വിളക്ക്
അണയും മുന്നേ വരില്ലേ
നീ മറ്റൊരു വസന്തത്തിൻ
ഓർമയ്ക്കായി....
നീ പോയനാൾ തൊട്ടു
എന്നോമന പൂവാടിയിൽ
പൂക്കൾ ഓരോന്നായി
കൊഴിഞ്ഞിരുന്നു......
യാത്രാമോഴിയിൽ അകലുമ്പോൾ
നെഞ്ചകം പൊട്ടിയ പിൻവിളി
കേൾക്കാതെ പോയതെന്തേ....
കാത്തിരിപ്പുണ്ട്‌ ഞാൻ നിനക്കായി
ഇവിടെ മോഹങ്ങൾ കൊണ്ട് തീർത്ത
ചില്ലുകൊട്ടാരത്തിനുള്ളിൽ
എന്ന് ഓർക്കാതിരുന്നാലും
മറക്കാതിരിക്കുക എന്നെയും
കാത്തു മരണം
അടുത്തിരിപ്പുണ്ടെന്നു ......


മിന്നുസ്

അമ്മ ...


ഒരു നിമിഷം മതി എന്റെ
മിഴികളിലെ കണ്ണീരൊപ്പാൻ...
ഒരു വാക്കുമതി ഉള്ളിലെരിയുന്ന
കനൽ ശമിപ്പിക്കാൻ...
എൻ അമ്മതൻ സ്നേഹം എഴുതാൻ
ഒരായിരം താളുകൾ മതിയാവില്ലെന്നത്
മറ്റൊരു സത്യം...
കൊഴിഞ്ഞു വീണ ഓരോ സ്വപ്നങ്ങളും
പിറക്കി എടുത്തെന്നമ്മ സൂക്ഷിച്ചിരുന്നു...
കായ്ക്കാത്ത മരമെന്നു പലരും പറഞ്ഞപ്പോഴും
വിശ്വസ്സിചെന്നെ പിൻതാങ്ങി എൻ അമ്മ ...
അല്ലലിൻ ആഴങ്ങളിൽ തുടിക്കുമെൻ ഹൃദയത്തിൽ
തലോടിയെന്നും കൂടെഉണ്ടായിരുന്നു എന്നുമെൻ അമ്മ...
വിടർന്നു ഒരുനാൾ ആ അമ്മയ്ക്ക് മുന്നിൽ
സൌരഭ്യം പടർത്തി ഞാൻ ഒരു പൂവായി..
അന്ന് എന്നിൽ നിന്ന് കൊഴിഞ്ഞ ഓരോ സ്വപ്നങ്ങളും
പിന്നെ എന്നിലേക്ക്‌ പകർന്നേകി ഇന്നും എനിക്ക് കൂട്ടായി
എന്റെ അമ്മ ......

മിന്നുസ്

പോകുവാൻ ഉണ്ടെനിക്ക് ഏറെദൂരം 


പോകുവാൻ ഉണ്ടെനിക്ക് ഏറെദൂരം 
പോകണം പിന്നെയും എൻ പ്രണയവും തേടി...
നഷ്ടപ്രണയത്തിൻ വിധൂരമാം സ്മരണകൾ
വെട്ടയാടിടുന്നെ ....
നിന്നിലേക്ക്‌ അടുത്തപ്പോഴോക്കേ അകന്നൊരു
പ്രണയമേ നിന്നിലേക്ക്‌ അടുക്കാനായി
ഇനി എത്ര ദൂരം പോകണം ഞാൻ .....
മൌനമേ നീ മോഴിഞ്ഞുടും വാക്കുകൾക്കായി
കാത്തിരിപ്പു ഞാൻ ...
അന്നെന്റെ യാത്രയും നിലയ്ക്കും ...
നിന്നിൽ തുടർന്ന യാത്ര നിന്നിലേക്ക്‌..... ....




ഇന്നിന്റെ താഴുകൾ ......


മനസ്സിലെ വർണ്ണസ്വപ്‌നങ്ങൾ
ഒക്കെയും മങ്ങി ...
ഞാൻ പാടിയ പാട്ടുകൾക്കൊക്കെയും
എതിർപാട്ടുപാടിയോരാ കുയിലുകൾ
നിശബ്ദമായി...
നിന്റെ മൌനം തോൽവിയായും,
വാക്കുകൾ വേദനകളായും,
ആശകൾ നിരാശകളായും,
കാലം ഉരുളുന്നു മുന്നിൽ....
പെയ്യുന്ന മഴപോലെ,
പൊഴിയുന്ന മഞ്ഞുപോലെ,
ഒഴുകുന്ന പുഴപോലെ,
വിടരുന്ന പൂപോലെ...
സ്വപ്നങ്ങളിലും ചിന്തകളിലും
സ്നേഹത്തിന്റെ സാക്ഷാത്കാരം
മാത്രമിന്ന്..
നിറയ്ക്കുന്നു ഞാൻ ഇന്നിന്റെ താഴുകൾ
എൻ പ്രണയലിപികളാൽ ...
ആശകൾ അത്രെയും നിറവേറിയിരുന്നെങ്കിൽ
അറിയാതെ പോയെന്നെ എന്റെ
സ്നേഹത്തിന്റെ നൊമ്പരങ്ങളും
പ്രണയത്തിന്റെ വിരഹങ്ങളും.....



മിന്നുസ്



പോയകാലങ്ങളിലേക്ക് ഒരു യാത്ര......



കണ്ടു ഞാൻ അവളെ അമ്പല മുറ്റത്ത്‌
നെറ്റിയിൽ ചന്ദന പൊട്ടും കൂന്തലിൽ
ചെമ്പകപൂവും,കയ്യിലെ ചുരുട്ടി പിടിച്ച
തൃപ്രസാധവും... മനസ്സിൽ പ്രതിഷ്ടിച്ചു
അവളെ ഞാനെൻ ദേവിയായി.....
പിന്നെ മനസ്സിൽ ചാഞ്ചാടിയോരോ
സ്വപ്നങ്ങളിലും അവളായിരുന്നു...
ഒരുനോക്കു കാണുവാൻ വഴിവക്കിൽ
മൊഴിയുവാൻ വാക്കുകൾ ഉള്ളിൽ
നിറച്ചു കാത്തുനിന്ന നാളുകൾ..
ഇടയ്ക്കൊന്നു കണ്ടു മനസ്സൊന്നു
നിറയ്ക്കും ദിനങ്ങൾ പിന്നീടെന്നോ
നഷ്ടമായെനിക്ക് ...പിന്നെ എന്റെ
യാത്രകളിലെങ്ങും കണ്ടില്ല ഞാൻ
അതുപോലുരു മുഖം ...
ആശകൾ പൂത്തൊരാ വഴിയോരം
ഇന്നെന്റെ സ്വപ്നങ്ങളിൽ മാത്രം
പൂവണിയുംബോഴും അവൾ
അറിയാതെ പോയൊരു പാഴ്പ്രണയം
മാത്രമാണ് ഞാൻ ...
ഓർമ്മകൾ അത്രയും മരണപെട്ടാലും
സഖി എന്റെ മരണം മാത്രമേ നിന്നെ
മറക്കുള്ളു..
നിന്നിൽ എന്നെ ഞാൻ അർപ്പിച്ചു തെളിയുന്നു
ഞാൻ ഒരു കാട്ടരുവി പോലെ ...
എന്നിൽ എന്നെങ്കിലും അലിഞ്ഞുചേരും നീ
എന്ന പ്രതീക്ഷയിൽ ഞാൻ ...
നടക്കാൻ ഇനിയേറെ ദൂരമില്ല സഖി ...
ആശകൾ പൂത്തൊരാ വഴിയോരത്തേക്കു
നിന്നെയും കൂട്ടി ഒരു യാത്രപോകണം
പോയകാലത്തിലേക്ക് ഒരു യാത്ര......

മിന്നുസ്


വർണ്ണമഴ പോലൊരു പ്രണയം.......

അനന്തതയിൽ നിന്നുണർതുന്ന
കേടാദീപമാണ് എന്റെ പ്രണയം...
മൂടിക്കെട്ടിയ മേഘങ്ങൾ
എനിക്കായി പെയ്യുന്ന
വർണ്ണമഴയാണ് എന്റെ
പ്രണയം...
എന്റെ ഓരോ പാട്ടിനും
എതിർപാട്ടുപാടുന്ന
കുയിലിന്റെ നാധമാണ്
എന്റെ പ്രണയം..
നക്ഷത്രപൂക്കൾ വിരിഞ്ഞുനില്ക്കും
നിലാവിന്റെ നീലിമയാണെന്റെ
പ്രണയം ....
പൂവായും,കായായും,
ലഹരിയായും,ഉന്മാധമായും
എന്റെ പ്രണയം അങ്ങുദൂരെ
ഒരു പെരുമഴയായി പെയ്യുന്നു...



മിന്നുസ്