2013, മാർ 31




പോയകാലങ്ങളിലേക്ക് ഒരു യാത്ര......



കണ്ടു ഞാൻ അവളെ അമ്പല മുറ്റത്ത്‌
നെറ്റിയിൽ ചന്ദന പൊട്ടും കൂന്തലിൽ
ചെമ്പകപൂവും,കയ്യിലെ ചുരുട്ടി പിടിച്ച
തൃപ്രസാധവും... മനസ്സിൽ പ്രതിഷ്ടിച്ചു
അവളെ ഞാനെൻ ദേവിയായി.....
പിന്നെ മനസ്സിൽ ചാഞ്ചാടിയോരോ
സ്വപ്നങ്ങളിലും അവളായിരുന്നു...
ഒരുനോക്കു കാണുവാൻ വഴിവക്കിൽ
മൊഴിയുവാൻ വാക്കുകൾ ഉള്ളിൽ
നിറച്ചു കാത്തുനിന്ന നാളുകൾ..
ഇടയ്ക്കൊന്നു കണ്ടു മനസ്സൊന്നു
നിറയ്ക്കും ദിനങ്ങൾ പിന്നീടെന്നോ
നഷ്ടമായെനിക്ക് ...പിന്നെ എന്റെ
യാത്രകളിലെങ്ങും കണ്ടില്ല ഞാൻ
അതുപോലുരു മുഖം ...
ആശകൾ പൂത്തൊരാ വഴിയോരം
ഇന്നെന്റെ സ്വപ്നങ്ങളിൽ മാത്രം
പൂവണിയുംബോഴും അവൾ
അറിയാതെ പോയൊരു പാഴ്പ്രണയം
മാത്രമാണ് ഞാൻ ...
ഓർമ്മകൾ അത്രയും മരണപെട്ടാലും
സഖി എന്റെ മരണം മാത്രമേ നിന്നെ
മറക്കുള്ളു..
നിന്നിൽ എന്നെ ഞാൻ അർപ്പിച്ചു തെളിയുന്നു
ഞാൻ ഒരു കാട്ടരുവി പോലെ ...
എന്നിൽ എന്നെങ്കിലും അലിഞ്ഞുചേരും നീ
എന്ന പ്രതീക്ഷയിൽ ഞാൻ ...
നടക്കാൻ ഇനിയേറെ ദൂരമില്ല സഖി ...
ആശകൾ പൂത്തൊരാ വഴിയോരത്തേക്കു
നിന്നെയും കൂട്ടി ഒരു യാത്രപോകണം
പോയകാലത്തിലേക്ക് ഒരു യാത്ര......

മിന്നുസ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ