2013, മേയ് 4
ചന്ദ്രഹാസത്തിനപ്പുറം....
ചന്ദ്രഹാസത്തിനപ്പുറം ഒളിയും
ചന്ദ്രബിംബങ്ങളെ, കണ്ടോ
നിങ്ങളെൻ ചെമ്പകപൂവിൻ
തേൻ നുകർന്നകന്നൊരു
ചിത്രശലബത്തെ ....
ചന്ദ്രബിംബങ്ങളെ, കണ്ടോ
നിങ്ങളെൻ ചെമ്പകപൂവിൻ
തേൻ നുകർന്നകന്നൊരു
ചിത്രശലബത്തെ ....
ചിരകാല സ്മരണകളിൽ
ചിതലരിച്ച പ്രണയത്തിനായ്
ചന്തനമുട്ടികൊണ്ടൊരു
ചിതയൊരുക്കി ഞാൻ..
ചിതലരിച്ച പ്രണയത്തിനായ്
ചന്തനമുട്ടികൊണ്ടൊരു
ചിതയൊരുക്കി ഞാൻ..
നിദ്ര യാത്രയ്ക്കൊരുങ്ങിയോരാ
നീലനിലാവിൻ നീലിമയിൽ
നിൻ മന്ദഹാസം
ഉയർന്നു പോകും പുക-
ചുരുളുകളിലോരോന്നിലും
കണ്ടു ഞാൻ പ്രനയാർധ്രമാം
നിൻ പൊൻമുഖത്തെ...
നീലനിലാവിൻ നീലിമയിൽ
നിൻ മന്ദഹാസം
ഉയർന്നു പോകും പുക-
ചുരുളുകളിലോരോന്നിലും
കണ്ടു ഞാൻ പ്രനയാർധ്രമാം
നിൻ പൊൻമുഖത്തെ...
എന്റെ പ്രണയത്തിൻ
സ്ഫടിക മുത്തുക്കൾ
എന്നോട് കേഴുന്നപോലെ
അകറ്റിയോ നിൻ
നെഞ്ജിൽനിന്നെന്നെ
എന്നെന്നേക്കുമായി?
സ്ഫടിക മുത്തുക്കൾ
എന്നോട് കേഴുന്നപോലെ
അകറ്റിയോ നിൻ
നെഞ്ജിൽനിന്നെന്നെ
എന്നെന്നേക്കുമായി?
മിന്നുസ്....
ഓർമ്മകളുടെ പുസ്തകം .....

സ്വപ്നതുല്യമായൊരു ഭാല്യം.... ആശിച്ചതും ആശിക്കാത്തതും
ഒരുപോലെ സ്വന്തമാക്കാൻ ഭാഘ്യം ഉണ്ടായൊരു ഭാല്യം.... ആരും
കൊതിച്ചുപോകും ആർത്തുല്ലസ്സിചു കൊണ്ടാടിയോരാ ഭാല്യം...
അമ്മയുടെ സ്നേഹനിലാവ് ആർദ്രമായ സംഗീതം പോലെ
കൊരിച്ചോരിഞ്ഞൊരു ഭാല്യം....ഒരുരുള ചോറുമായി പിറകെ
നടന്നോരൻ അമ്മയുടെ കണ്ണിൽ നിന്ന് ഒളിച്ചിരുന്ന പടിഞ്ഞാറേ
മുറിയുടെ വാതിലിൻ ഗന്ധവും എന്റെ ഭാല്ല്യത്തിന്റെ ഓർമ്മകളിലേക്ക്
എന്നെ മാടി വിളിക്കുന്നു.....
ഏകാന്ത ജീവിതത്തിൻ ഭ്രാന്തമായ നിമിഷങ്ങളിൽ എനിക്ക് കൂട്ടിനായി
എന്റെ കുളിരാർന്ന ഓർമ്മകൾ ഒരു രാത്രിമഴ പോലെ പെയ്തിറങ്ങുന്നു.....
മിന്നുസ്....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)