2013, മേയ് 4

ചന്ദ്രഹാസത്തിനപ്പുറം....


ചന്ദ്രഹാസത്തിനപ്പുറം ഒളിയും
ചന്ദ്രബിംബങ്ങളെ, കണ്ടോ
നിങ്ങളെൻ ചെമ്പകപൂവിൻ
തേൻ നുകർന്നകന്നൊരു
ചിത്രശലബത്തെ ....
ചിരകാല സ്മരണകളിൽ
ചിതലരിച്ച പ്രണയത്തിനായ്
ചന്തനമുട്ടികൊണ്ടൊരു
ചിതയൊരുക്കി ഞാൻ..
നിദ്ര യാത്രയ്ക്കൊരുങ്ങിയോരാ
നീലനിലാവിൻ നീലിമയിൽ
നിൻ മന്ദഹാസം
ഉയർന്നു പോകും പുക-
ചുരുളുകളിലോരോന്നിലും
കണ്ടു ഞാൻ പ്രനയാർധ്രമാം
നിൻ പൊൻമുഖത്തെ...
എന്റെ പ്രണയത്തിൻ
സ്ഫടിക മുത്തുക്കൾ
എന്നോട് കേഴുന്നപോലെ
അകറ്റിയോ നിൻ
നെഞ്ജിൽനിന്നെന്നെ
എന്നെന്നേക്കുമായി?









മിന്നുസ്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ