2013, സെപ്റ്റം 28

തീരം....
-------------------------------------------

ഒരിക്കൽ ഒരുവർണ്ണമഴയിൽ 
അലയടിച്ചോഴുകിയ അതെ 
പുഴവക്കിലിന്നൊരായിരം
കതനകാവ്യത്തിൻ 
ഓളങ്ങൾതൻ വേലിയേറ്റം....

ഒറ്റെയ്ക്കിരുന്നോരായിരം 
സ്വപ്‌നങ്ങൾ മെനയുവാൻ
ഇനിയുമാപുഴവക്കിലോ-
ഴുകുമോ
തെളിനീർത്തുള്ളികൾതൻ
നീരുറവകൾ ...

ഇനിയുമെൻ സ്വപ്നങ്ങൾ
എത്തുമീ തീരത്തവയുടെ
ഓർമ്മകൾ അയവറക്കാൻ,
ഞാനും കാത്തിരിക്കുന്നു അവയുടെ
പഥനിസ്വനത്തിനായി,
എന്റെ കണ്ണുനീർ
കൊണ്ടെങ്കിലും ഒഴുക്കുവറ്റാതെ
കാക്കുവാൻ ആ പ്രണയതീരത്തെ,

'"എന്റെ സ്വപ്നങ്ങൾ
തിരികെയെത്തുംവരെ...'"

-------------------------------------------------
മിന്നുസ്....





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ