2011, ഓഗ 10

ഒരു നിമിഷം....


ഇനിയെന്ത് എഴുതണം ഞാന്‍
ഓമലെ നിന്നെ വര്‍ണ്ണിക്കാന്‍......
പവിഴ കല്ല്‌ കൊണ്ട് ഉപമിച്ചാല്‍
നിന്റെ മൃദുലമായ മനസ്സ് എന്നെ പഴിക്കും...
ചെമ്പനീര്‍ പൂവുതന്‍ സൌന്ദര്യം കൊണ്ട്
ഉപമിച്ചാല്‍ വാടാതെ നിന്നിടും നിന്‍
സൌന്ദര്യം എന്നെ പഴിക്കും.....
അഴിഞ്ഞു വീണ കാര്‍കൂന്തലില്‍ വാടാതെ
നില്‍ക്കും തുളസ്സികതിരും....
നെറ്റിയില്‍ എന്നും മായാത്ത
ചന്ദന പൊട്ടും നിന്റെ ഐശ്വര്യം....
നിഷ്കളങ്കമായ നിന്‍ പുഞ്ചിരിയില്‍
മയങ്ങിടും ഇ പ്രകൃതി പോലും...
നിന്നില്‍ അലിഞ്ഞുപോയി സ്നേഹലോലെ
ഞാന്‍ ഒരു നിമിഷം....
കൊലത്തുനാടിനെ വാഴ്ത്തി പാടിയ
പാണനെ പോലെ നിന്നെ പാടി വാഴ്ത്താം
ഞാന്‍ ഇ ജന്മം അങ്ങോളം......


@മിന്നുസ്@

"എന്റെ ജീവിതം ആണ് എന്റെ സന്ദേശം"


ഇന്ത്യയില്‍ ഉള്ള ഒട്ടുമിക്ക ഭാഷകളിലും രാഷ്ട്രപിതാവിന്റെ ജീവചരിത്രം എഴിതിയിട്ടുണ്ട്....പക്ഷെ
അതിലും മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒന്നുണ്ട് .. തൂലിക കൊണ്ട് താളുകള്‍ നിറച്ച മഹാത്മാവിന്റെ ജീവിതം വരച്ചു വച്ചത് ആദ്യം മലയാളത്തില്‍ ആയിരുന്നു....മറ്റാരും അല്ല ഒരിക്കല്‍
തന്റെ തൂലിക കൊണ്ട് ഒരു മായലോഖം തന്നെ സൃഷ്‌ടിച്ച മഹാനായ പത്രപ്രവര്‍ത്തകനും
സ്വതന്ത്ര സമര സേനാനി കൂടിയായ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ആയിരത്തി തൊള്ളായിരത്തി
പതിമൂനില്‍ ആണ് മഹാത്മാവിന്റെ ആദ്യ ജീവചരിത്രം പ്രകാശനം ചെയ്തത് ...അന്ന് മഹാത്മാവിനു
അത്ര പ്രശസ്തി ഉണ്ടായിരുന്നില്ല ഇന്ത്യന്‍ രാഷ്ട്രീയ മേഘലയില്‍....പിന്നീട് ഒരുപാട് പേര്‍ അക്ഷരങ്ങള്‍
കൊണ്ട് വരചെടുത്തു മഹാത്മാവിന്റെ ജീവിതം,ശൈലി,ആശയം,ലക്‌ഷ്യം,വഴി.അങ്ങനെ എല്ലാം.....
മഹാകവി വള്ളത്തോളിന്റെ "എന്റെ ഗുരുനാഥന്‍" എന്ന ഒരു കവിത അതില്‍ അറിയാം ആ കവി
മഹാത്മാവിനെ എത്ര ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു എന്ന്.....കൂട്ടുകാരെ
നമ്മളുടെ രാഷ്ട്ര പിതാവായിരുന്നു എതാര്‍ത്ത മനുഷ്യനും മനുഷ്യ സ്നേഹിയും ...ഒരു തലമുറയെ
തന്നെ തിരുത്തിയും ചിന്ധിപ്പിച്ചും വഴികാണിച്ചും നമ്മള്‍ക്ക് നേടി തന്ന സ്വതന്ത്രം അക്ഷരാര്‍ത്തത്തില്‍
നമ്മളുടെ അഹങ്കാരത്തില്‍ ദ്രവിച്ചു പോകുന്നു ഇന്ന്....മാറണം നമ്മള്‍ ആ വലിയ മനുഷ്യന്‍ നിര്‍ത്തിയിടത്തു നിന്ന് നമ്മള്‍ക്ക് ആരംഭിക്കാം ....നന്മയുടെയും സ്നേഹത്തിന്റെയും ഒരു സ്വര്‍ഗം ആക്കി തീര്‍ക്കാന്‍ കയികൊര്‍ക്കാം നമ്മള്‍ക്ക് ....ഭാരത മാതാവിനെ പൂര്‍ണതയില്‍ എത്തിക്കാന്‍...
നാളയുടെ ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍......"എന്റെ ജീവിതം ആണ് എന്റെ സന്ദേശം"
എന്ന് പറയാന്‍ ഇനിയും ഒരാള്‍ പുനര്‍ജനിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം......

@മിന്നുസ്@
 

2011, ഓഗ 9

ഇരുളിന്റെ യാമങ്ങളില്‍.......

നിന്റെമൂളിപ്പാട്ട് കാതോര്‍ത്തിരുന്നു
പിന്നെയും കേള്‍ക്കാന്‍ കൊതിച്ച്..
തണുത്ത നേരിയ മഴ പോലെ നിന്റെ
നിന്റെ മൊഴികള്‍ പെയ്തുതോരാതിരിക്കട്ടെ..
ഇരുളിന്റെ യാമങ്ങളില്‍ തനിച്ചാക്കി
നീ പോയനാല്‍ തൊട്ടു ഇ ഇരുട്ടാണ്‌
എന്റെ കാമുകി ....
ഏകാന്ത ജീവിതത്തില്‍ പിന്നെയും
നിന്റെ ഓര്‍മ്മകള്‍ മനസ്സിനെ
കുളിരണിയിക്കുന്നു...
നഷ്ടമായെങ്കിലും പ്രിയേ ചുവന്ന
ചായം പൂശിയ ആ നല്ല നാളുകള്‍ ഇന്നും
മനസ്സില്‍ നഷ്ടമാകാത്ത പെരുമഴക്കാലം...
കറുത്ത് ഉരുണ്ട മേഗങ്ങള്‍ എനിക്ക് ചുറ്റും
വലംവേയ്ക്കുബോള്‍,പ്രഭാവലയം
എന്നപോല്‍ എന്നെ നീ കാക്കുന്നു ഇന്നും...
ഹൃദയത്തിന്‍ മണിച്ചെപ്പില്‍ എനിക്കായ്
സൂക്ഷിച്ച സ്നേഹം നിമിഷങ്ങള്‍ കൊണ്ട്
എനിക്കേകി അകന്നു പോയി നീ....
എവിടെയായിരുന്നാലും സഖി എന്റെ
പ്രണയം എന്നും നിന്നെയും തേടി അലയും..
ചെമ്പനീര്‍ പൂവില്‍ ഉറ്റി വീണ
മഞ്ഞുതുള്ളിപോലെ നിന്റെ സ്നേഹസൌന്ധര്യം
ആത്മാവിനെ ഇന്നും തൊട്ടുണര്‍ത്തുന്നു.......


@മിന്നുസ്@

2011, ഓഗ 7

എന്റെ കൂടെ വേണം.....

എന്നും എപ്പോഴും നമ്മള്‍ ജീവതത്തില്‍ പലരെയും കണ്ടുമുട്ടും...അതില്‍ ചിലര്‍ മാത്രം ഹൃദയത്തിന്‍ ഉള്ളില്‍ ഒരു കൂടുകൂട്ടും...ആതമാവിനെ തൂവല്സ്പര്‍ശനത്താല്‍ ഉണര്‍ത്തും അവര്‍...അവര്‍ പോലും
അറിയാതെ അവര്‍ നമ്മള്‍ക്ക് എന്തൊക്കെയോ ആയി ചേരും....ജീവിതത്തില്‍ ചെയ്ത തെറ്റുകളില്‍
ഞാന്‍ പശ്ചാതപിക്കുന്നില്ല കാരണം എന്തൊക്കെ ചെയ്താലും എന്ത് തന്നെ ആയാലും എന്റെ ഇ
യാത്ര നിലച്ചത് നിന്നിലെ ആത്മമിത്രത്തില്‍ ആണ്....നിന്നിലേക്കുള്ള വഴിയായിരുന്നു എന്റെ
തെറ്റുകളും എന്ന് അറിയുമ്പോള്‍ ഞാന്‍ എന്തിനു കരയണം....നിന്റെ സൌഹൃധതിന്റെ ഒരു
കണ്ണ് എന്നും എന്നില്‍ എനിക്ക് വേണം ...വിരസ്സമായ എന്റെ മനസ്സിനു എന്നും കൂടുകൂട്ടാന്‍
ഒരു ചില്ല വേണം...ഇന്നും എന്നെ പിന്താങ്ങുന്നത് പോലെ എന്നും ആ സ്നേഹവാത്സല്യം എന്റെ
കൂടെ ഉണ്ടാവണം....അതെ നിന്റെ സൌഹൃദം അത് എനിക്ക് എന്റെ ജീവന്‍ നിലക്കുന്നതു വരെ
എന്റേത് മാത്രം ആയി എന്റെ കൂടെ വേണം.....

HAPPY FRIENDSHIP DAY TO ALL MY FRIENDS.......................​..

@മിന്നുസ്@

സ്വന്തം കളിക്കൂട്ടുകാരി......

ഓര്‍മിക്കുവാന്‍ ഇന്നും സുഘമുള്ള എന്റെ ബാല്യത്തിലെ കളിക്കൂട്ടുകാരി, നീ ഒഴുക്കുന്ന
പുഴയുടെ ആരവം പോലെ ഇന്നും മനസ്സില്‍ നിറയുന്നു.....തെക്കിനിയിലെ ജനാലയ്ക്കു
ഇടയിലെ നെല്പാടതിനു അപ്പുറത്ത് നിന്നും ഒരു മധുര സ്വരം പോലെ ഒഴുകിയെത്തുന്ന
നാടോടിപാട്ടിനു കാതോര്‍ത്തിരുന്ന ഭാല്യം വീണ്ടും തിരിച്ചുകുട്ടിയെങ്കില്‍ എന്ന് ഞാന്‍
വെറുതെ ആശിച്ചുപോകും നിന്റെ ഓര്‍മകളില്‍...കൂത്തംബലത്തിലെ ജനാലകള്‍ക്കു ഇടയില്‍
കരിമഷിയാല്‍ തിളങ്ങി നില്‍ക്കുന്ന ചന്ദ്രഭിംബങ്ങള്‍ ഇന്നുമെന്‍ മനസ്സിലെ സുഘമുള്ള വേദനയില്‍
ഒന്ന്....പറക്കമുറ്റാത്ത പ്രായത്തിന്റെ വെറും ചാപല്ല്യം ആയിരുന്നോ അതോ,
വെള്ളരംകല്ലുപോലെ മനസ്സില്‍ സൂക്ഷിച്ച എന്റെ ആദ്യാനുരാഗം ആയിരുന്നോ...?
അമ്പലമുറ്റത്തെ കതിര്‍മണ്ടപ പടവില്‍ അസ്തമയം നോക്കി നിന്ന നിന്നെക്കാള്‍ കൌതുകം
ഞാന്‍ ആ അസ്തമയത്തില്‍ കാണാത്തത് എന്റെ മനസ്സിലെ പ്രണയം കൊണ്ടായിരുന്നോ?
എനിക്കെന്റെ ഭാല്യം തന്നെ മതിയായിരുന്നു എന്നും ...എനിക്ക് നിന്നെയും നിനക്ക് എന്നെയും
നഷ്ടം ആകില്ലായിരുന്നു ആ ബാല്യത്തില്‍ തന്നെ ആയിരുന്നെകില്‍...നീ എന്നും എനിക്കെന്റെ
ആ സ്വന്തം കളിക്കൂട്ടുകാരി......

@മിന്നുസ്@

2011, ഓഗ 2

നിന്നെയും കാത്ത്....

വസന്തവുമായി നീ വരുന്നതും കാത്തു
ഇന്നും ഉറങ്ങാതിരിക്കുന്ന രാത്രികള്‍
മാത്രം സ്വന്തം....
നീലമേഘങ്ങള്‍ വന്നണഞ്ഞ രാവില്‍
നിദ്ര വീണ്ടും യാത്രയ്ക്കൊരുങ്ങുന്നു..
വിശ്വസിച്ചു ഒരിക്കല്‍ ഹൃദയം
ഏല്‍പ്പിച്ചു നിന്നില്‍..
കൈകോര്‍ത്തു ഇരുന്നനാല്‍ അറിഞ്ഞില്ല
ഒരുനാള്‍ ഹൃദയം പിളര്‍ന്നു നീ അകലുമെന്ന്....
കണ്ണില്‍ കണ്ടതും കാതില്‍ കേട്ടതും
വേദനിപ്പിക്കും വെറും പാഴ്സ്നേഹം...
പ്രണയവര്‍ണ്ണങ്ങള്‍ സാക്ഷിയാക്കി
പിരിയില്ല നാം ഇനെയെന്നും
നിന്റെ മൊഴികള്‍ വീണ്ടും കുത്തിനോവിക്കുന്നു...

@മിന്നുസ്@

എന്റെ തൂവാനത്തുമ്പി....

സ്നേഹപൂക്കളും കയ്യിലേന്ധി വന്നു
നിന്‍ മുന്നിലെന്‍ സ്നേഹതുമ്പി...
കര്‍ക്കിടക കുളിരും മണ്ണിന്റെ ഗന്ധവും
കൊണ്ടുവന്നേകി എന്‍ മഴമേഖതുമ്പി....
അമൃത സംഗീതവും സുകൃത സംഗീതവും
മൂളി മനസ്സിന് ഉണര്‍വെകാന്‍ വന്നെത്തി
എന്‍ കാര്മെഘതുമ്പി....
തുംബപൂക്കള്‍ക്കും തുംബകുടങ്ങള്‍ക്കും
മാറ്റുകൂട്ടാന്‍ വന്നത്തിയെന്‍ ഓണത്തുമ്പി....
ചെമ്പനീര്‍ തേന്‍ നുകര്ന്നങ്ങു പോകുന്നുവോ നീ
അക്കരപ്പച്ച തേടിയെന്‍ സൌഹൃധതുമ്പി....
രക്തപുഷ്പ്പങ്ങലെന്‍ ഹൃദയത്തില്‍ വച്ച്
പറന്നകലുന്നുവോ നീയും എന്‍ പ്രണയത്തിന്‍ തുമ്പി ...
വെളുത്ത പ്രാവിന്‍ തൂവല്‍ പോലെ കാറ്റില്‍
പാറിവന്ന നീ മാത്രം കൂട്ടെനിക്കിന്നു എന്‍ തൂവാനത്തുമ്പി.......

@മിന്നുസ്@