ഇനിയെന്ത് എഴുതണം ഞാന്‍
ഓമലെ നിന്നെ വര്‍ണ്ണിക്കാന്‍......
പവിഴ കല്ല് കൊണ്ട് ഉപമിച്ചാല്‍
നിന്റെ മൃദുലമായ മനസ്സ് എന്നെ പഴിക്കും...
ചെമ്പനീര്‍ പൂവുതന്‍ സൌന്ദര്യം കൊണ്ട്
ഉപമിച്ചാല്‍ വാടാതെ നിന്നിടും നിന്‍
സൌന്ദര്യം എന്നെ പഴിക്കും.....
അഴിഞ്ഞു വീണ കാര്‍കൂന്തലില്‍ വാടാതെ
നില്‍ക്കും തുളസ്സികതിരും....
നെറ്റിയില്‍ എന്നും മായാത്ത
ചന്ദന പൊട്ടും നിന്റെ ഐശ്വര്യം....
നിഷ്കളങ്കമായ നിന്‍ പുഞ്ചിരിയില്‍
മയങ്ങിടും ഇ പ്രകൃതി പോലും...
നിന്നില്‍ അലിഞ്ഞുപോയി സ്നേഹലോലെ
ഞാന്‍ ഒരു നിമിഷം....
കൊലത്തുനാടിനെ വാഴ്ത്തി പാടിയ
പാണനെ പോലെ നിന്നെ പാടി വാഴ്ത്താം
ഞാന്‍ ഇ ജന്മം അങ്ങോളം......
@മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ