2013, നവം 4

വായിച്ചു തീർത്ത ഖുറാനിൽ
മഹാനായ നബിയെങ്ങും 
പറഞ്ഞുകണ്ടില്ല നിങ്ങൾ 
ഇസ്ലാമാകണം എന്ന് ....

തൊട്ടുതൊഴുതുപഠിച്ച 
മഹാഭാരതത്തിലും പറഞ്ഞു-
കണ്ടില്ല നിങ്ങൾ ഹിന്ദു 
ആകണമെന്ന് ....

അറിയാനാഗ്രഹംകൊണ്ട് 
വായിച്ചറിഞ്ഞ ബൈബിളും 
പറയുന്നില്ല നിങ്ങൾ 
ക്രിസ്ത്യാനി ആകണമെന്ന് ...

മനുഷ്യനായി മനുഷ്യനെ സ്നേഹിച്ചു 
ജീവിക്കാൻ ഉപദേശിക്കുന്ന ഗ്രന്ഥങ്ങളെ 
തോട്ടിനി വർഗീയം സൃഷ്ട്ടികരുതെ
നായാടികളെ നിങ്ങൾ....




---------------------------------------------------------------
മിന്നുസ്...

2013, സെപ്റ്റം 28

ആർദ്രമായൊരു പ്രതീക്ഷ.......

ആർദ്രമായൊരു 
പ്രതീക്ഷയിലാണ്,



എന്നോ ,
പാടാൻ മറന്നുപോയോരായിരം
വരികൾ, എന്റെയീ 
പേനത്തലപ്പിൽനിന്ന് 
ഊർന്നുവീഴുന്നതു...





മിന്നുസ്....



ചിലത് അങ്ങനെയാണ്....

ചിലത് അങ്ങനെയാണ്....

പകലിൽ ഒറ്റെയാൻവെട്ടത്തിന്റെ 
നൊമ്പരങ്ങൾ ഉണർത്തിടും 
കറുത്ത കാർമേഘങ്ങളെപോലെ,

ഇന്നലയുടെ സ്മരണ സ്വപ്‌നങ്ങൾ
പോലെ,മഴത്തുള്ളികളായി എവിടെയോ
തകർന്നു ചിതറിയിറ്റുണ്ടാവണം...





ഒരായിരം വരികൾ ......

ഹൃദയത്തിൽ പച്ചകുത്തിയ 
ആ ഒരു പേരിലായിരുന്നു 
ഒരായിരം വരികൾ പിറന്നു 
വീണത്‌....'.... 

നൊമ്പരങ്ങളെ സ്നേഹിച്ചു 
മതിച്ചതും.....

മിന്നുസ്....




മറവിയിൽ മറഞ്ഞുപോകാത്ത പ്രണയത്തിന്റെ 
കാവൽക്കാരനായിവേഷമിട്ടു,
നഷ്ടസ്വപ്നങ്ങളും നഷ്ടങ്ങളുടെ 
കണക്കുപുസ്തകത്തിലേക്ക് 
തള്ളിനീക്കപെടാതിരിക്കാൻ...

മിന്നുസ്....




നിയോഗം...

അലയാഴിത്തീരത്തെ മണലില്‍.. അലയുന്ന 
കാറ്റിന്‍ മനസ്സില്‍..,നിന്നെ തിരയുവതെന്റെ നിയോഗം...

തീരങ്ങളിലടുക്കാതെ പിടഞ്ഞൊഴുകിയൊരു 
മനുഷ്യമനസ്സും ഒഴുകിത്തീര്‍ന്ന മഷിയുണങ്ങിപ്പിടിച്ചൊരു 
പേനയുടെ തലപ്പിൽ വീണുറങ്ങുന്നു ഞാൻ .....




സ്വപ്‌നങ്ങൾ ...




പൂർണ്ണ സാക്ഷാത്കാരം ഉണ്ടാകില്ലെന്നറിഞ്ഞിട്ടും,
സ്വപ്‌നങ്ങൾ കണ്ടുകൊണ്ടേയിരിക്കുന്നു ....

അൽപ്പനേരമെങ്കിലുമീ അൽപ്പത്തരത്തിൽനിന്ന് 
ഒരിത്തിരി മുക്തിക്കായി.... 




മിന്നുസ്....
തീരം....
-------------------------------------------

ഒരിക്കൽ ഒരുവർണ്ണമഴയിൽ 
അലയടിച്ചോഴുകിയ അതെ 
പുഴവക്കിലിന്നൊരായിരം
കതനകാവ്യത്തിൻ 
ഓളങ്ങൾതൻ വേലിയേറ്റം....

ഒറ്റെയ്ക്കിരുന്നോരായിരം 
സ്വപ്‌നങ്ങൾ മെനയുവാൻ
ഇനിയുമാപുഴവക്കിലോ-
ഴുകുമോ
തെളിനീർത്തുള്ളികൾതൻ
നീരുറവകൾ ...

ഇനിയുമെൻ സ്വപ്നങ്ങൾ
എത്തുമീ തീരത്തവയുടെ
ഓർമ്മകൾ അയവറക്കാൻ,
ഞാനും കാത്തിരിക്കുന്നു അവയുടെ
പഥനിസ്വനത്തിനായി,
എന്റെ കണ്ണുനീർ
കൊണ്ടെങ്കിലും ഒഴുക്കുവറ്റാതെ
കാക്കുവാൻ ആ പ്രണയതീരത്തെ,

'"എന്റെ സ്വപ്നങ്ങൾ
തിരികെയെത്തുംവരെ...'"

-------------------------------------------------
മിന്നുസ്....





2013, ഓഗ 1

യാത്രയായീടുക നിങ്ങൾ സ്വപ്നങ്ങളെ ..... തട്ടിതടഞ്ഞ് വീണ പാതിയുറക്കങ്ങളെ തുന്നിക്കെട്ടട്ടെ ഞാൻ,ഇനിയും തളരാൻ 
എന്നിലെ തളർച്ച എന്നെ അനുവദിക്കുന്നില്ല......

മിന്നുസ്.....
ആഴിയേക്കാൾ ആഴമുള്ള എന്റെ പ്രണയത്തിനുള്ളിൽ നിന്റെ ഇത്തിരിയില്ലാത്ത ഹൃദയതാളം എന്നും ഒത്തിരിയേറെ 
മോഹനങ്ങൾ ഒഴുക്കാറുണ്ടായിരുന്നു ........

മിന്നുസ്.....
ഉയരങ്ങളിൽ ഞാൻ കണ്ട സ്വപ്നങ്ങൾക്ക്
മരണം, എന്നെ തലതല്ലി കരയിച്ചപ്പോൾ,
ചുറ്റും വേടന്മാർ ആർത്തട്ടഹസിക്കുന്നു ... 

മിന്നുസ്....

2013, മേയ് 4

ഓർമ്മകളുടെ വാതായനങ്ങളിലേക്ക് .....






ഇനിയെത്ര രാവുകൾ
മായണം നിന്നിലേക്ക്‌
അടുക്കുവാൻ...
ഇനിയെത്ര പകലുകൾ
കോഴിയേണമെൻ
ഓർമ്മകളുടെ
വാതായനങ്ങളിലേക്ക്
എത്തുവാൻ....
ഇനി എന്നിൽ കവിതയില്ല,
ഇനി എന്നിൽ അക്ഷരങ്ങളില്ല,
ഇനി എന്നിൽ പുലരിയോ,
സന്ധ്യയോ,മഴയോ,വേനലോ
ഇല്ല....
അവശേഷിക്കുന്ന ഞാൻ
വിണ്ണിലെ താരകമായി
തോരാതെ പെയ്യാം ഒരു
പ്രണയമഴക്കാലമായി ....






മിന്നുസ്

ചന്ദ്രഹാസത്തിനപ്പുറം....


ചന്ദ്രഹാസത്തിനപ്പുറം ഒളിയും
ചന്ദ്രബിംബങ്ങളെ, കണ്ടോ
നിങ്ങളെൻ ചെമ്പകപൂവിൻ
തേൻ നുകർന്നകന്നൊരു
ചിത്രശലബത്തെ ....
ചിരകാല സ്മരണകളിൽ
ചിതലരിച്ച പ്രണയത്തിനായ്
ചന്തനമുട്ടികൊണ്ടൊരു
ചിതയൊരുക്കി ഞാൻ..
നിദ്ര യാത്രയ്ക്കൊരുങ്ങിയോരാ
നീലനിലാവിൻ നീലിമയിൽ
നിൻ മന്ദഹാസം
ഉയർന്നു പോകും പുക-
ചുരുളുകളിലോരോന്നിലും
കണ്ടു ഞാൻ പ്രനയാർധ്രമാം
നിൻ പൊൻമുഖത്തെ...
എന്റെ പ്രണയത്തിൻ
സ്ഫടിക മുത്തുക്കൾ
എന്നോട് കേഴുന്നപോലെ
അകറ്റിയോ നിൻ
നെഞ്ജിൽനിന്നെന്നെ
എന്നെന്നേക്കുമായി?









മിന്നുസ്....

ഓർമ്മകളുടെ പുസ്തകം .....


ഓർമ്മകളുടെ വേലിയേറ്റമാകണം എന്നോ അടച്ചുകെട്ടിയ
സ്വപ്നതുല്യമായൊരു ഭാല്യം.... ആശിച്ചതും ആശിക്കാത്തതും
ഒരുപോലെ സ്വന്തമാക്കാൻ ഭാഘ്യം ഉണ്ടായൊരു ഭാല്യം.... ആരും
കൊതിച്ചുപോകും ആർത്തുല്ലസ്സിചു കൊണ്ടാടിയോരാ ഭാല്യം...
അമ്മയുടെ സ്നേഹനിലാവ് ആർദ്രമായ സംഗീതം പോലെ
കൊരിച്ചോരിഞ്ഞൊരു ഭാല്യം....ഒരുരുള ചോറുമായി പിറകെ
നടന്നോരൻ അമ്മയുടെ കണ്ണിൽ നിന്ന് ഒളിച്ചിരുന്ന പടിഞ്ഞാറേ
മുറിയുടെ വാതിലിൻ ഗന്ധവും എന്റെ ഭാല്ല്യത്തിന്റെ ഓർമ്മകളിലേക്ക്
എന്നെ മാടി വിളിക്കുന്നു.....
ഓർമ്മകളുടെ പുസ്തകം വെറുതെ കേട്ടഴിച്ചോന്നു തലോടാൻ എന്നെ പ്രേയിരിപ്പിച്ചത് ..... ഓർമ്മതൻ പുസ്തക താളുകൾ ഓരോന്നായി പിന്നോട്ട് മറിച്ചു നോക്കിയപ്പോൾ ഒരു പുതുമഴപോലെ കുളിരണിയിച്ചെന്റെ ഭാല്യം....
ഏകാന്ത ജീവിതത്തിൻ ഭ്രാന്തമായ നിമിഷങ്ങളിൽ എനിക്ക് കൂട്ടിനായി
എന്റെ കുളിരാർന്ന ഓർമ്മകൾ ഒരു രാത്രിമഴ പോലെ പെയ്തിറങ്ങുന്നു.....






മിന്നുസ്....

2013, ഏപ്രി 28

നഖക്ഷതങ്ങൾ .............





കടമെടുത്തു എഴുതിയ
അക്ഷരങ്ങൾക്കത്രെയം
അടിക്കുറിപ്പിട്ടവർ
കവിതയാണെന്ന്,
പക്ഷെ ഓരോ അക്ഷരങ്ങളും 
കൂട്ടിച്ചേർത്ത് വായിച്ചപ്പോൾ,
മനസ്സിൽ മന്ത്രിച്ചത് എന്നോ
നഷ്ടപ്പെട്ടുപോയ പ്രിയ
പ്രണയത്തിൻ
ഓർമ്മകളായിരുന്നു....

ഇനിയൊരു ജന്മംകൂടി
കാത്തിരിക്കാൻ നീ
പകർന്നേകിയ വേദനതൻ
നഖക്ഷതങ്ങൾ മാത്രം
മതിയീയുള്ളവന് ....








മിന്നുസ്

2013, ഏപ്രി 11

പ്രണയം എന്നും നിശബ്ദമാണ്...






അണയാത്തോരാൻ പ്രിയ
പ്രണയമേ, തുണയായി
വരില്ലേ എൻ കൂടെ നീ ...
കനലായി എരിയുമെൻ
ഇടനെഞ്ചിൽ ഓർമ്മകൾ,
നിറയുന്നു മിഴികളിൽ
തെളിയുന്നോരാ പ്രണയം
എന്നും നിശബ്ദമാണ്...
പിന്നിൽകുറിച്ചിട്ട ഓരോ
അക്ഷരങ്ങളിലും എന്റെ
പ്രണയത്തിൻ നൊമ്പരങ്ങളും
അതിലേറെ സൌന്ദര്യവും
വിരിഞ്ഞു നില്ക്കട്ടെ ...



മിന്നുസ്.........

ഓർമയ്ക്കായി....




തുളസിത്തറയിൽ വിളക്ക്
അണയും മുന്നേ വരില്ലേ
നീ മറ്റൊരു വസന്തത്തിൻ
ഓർമയ്ക്കായി....
നീ പോയനാൾ തൊട്ടു
എന്നോമന പൂവാടിയിൽ
പൂക്കൾ ഓരോന്നായി
കൊഴിഞ്ഞിരുന്നു......
യാത്രാമോഴിയിൽ അകലുമ്പോൾ
നെഞ്ചകം പൊട്ടിയ പിൻവിളി
കേൾക്കാതെ പോയതെന്തേ....
കാത്തിരിപ്പുണ്ട്‌ ഞാൻ നിനക്കായി
ഇവിടെ മോഹങ്ങൾ കൊണ്ട് തീർത്ത
ചില്ലുകൊട്ടാരത്തിനുള്ളിൽ
എന്ന് ഓർക്കാതിരുന്നാലും
മറക്കാതിരിക്കുക എന്നെയും
കാത്തു മരണം
അടുത്തിരിപ്പുണ്ടെന്നു ......



മിന്നുസ്

കൗമാര മോഹങ്ങൾ.........




മാസ്മരഭാവങ്ങളിൽ 
പണ്ടും എന്നിൽ പ്രണയം
വിരിഞ്ഞിരുന്നു ....
കൗമാര മോഹങ്ങൾ
യൗവ്വനത്തിൻ
സ്വപ്നങ്ങളായി
നീരാടിയ ആധ്യാനുരാഗ
ദിനങ്ങൾ ....
ഒരു കുടക്കീഴിൽ
ഒന്നായി സ്വപ്നം
കണ്ടതും, കാറ്റായി
പറന്നതും,കുയിലായി
പാടിയതും,പൂകളിൽ
മുത്തമിട്ടതും, ഏതോ
നിയോഗം എൻ
ആധ്യനുരാഗം ...





മിന്നുസ് ......

അവ്യക്തമായ ഒരു വളകിലുക്കത്തിൻ സംഗീതമാണ് നീ...




മനസ്സിൻ ജാലകം 
എന്നോ നിനക്കായി
തുറന്നിട്ടിരുന്നു
ഞാൻ ...
അവ്യക്തമായ ഒരു
വളകിലുക്കത്തിൻ
സംഗീതമാണ് നീ...
ദൂരെ പാറിപറക്കും
മിന്നാമിനുങ്ങിൻ നേരിയ
വെട്ടം പോലെയാണ് നിൻ
ഓർമ്മകൾ ....
നിനക്കായി തുടിക്കുമെൻ
പാഴ്ഹൃദയം
മോഹനവീണതൻ
ഒര്മ്മപ്പൂക്കളാൽ
സമ്പന്നമാണിന്നു...
അങ്ങ് ദൂരെ ഉണ്ടെന്ന
വിശാസം നിലയ്ക്കുന്ന നിമിഷം
ഞാനും കൊഴിഞ്ഞുവീഴും
അടുത്ത ഉദയത്തിനു
സാക്ഷിയാകാതെ .....
മിന്നുസ് .....

അറിഞ്ഞിരുന്നില്ല ഞാൻ ........






ഹൃദയത്തിൻ ചില്ലയിൽ കൂടുകൂട്ടിയ 
നാൾതൊട്ട് എന്നിൽ പ്രണയം
നിറഞ്ഞിരുന്നു ...
പിന്നെയോരോ സ്വപ്നങ്ങളിലും
നിരഞ്ഞുനിന്നതും ആ പ്രണയം
തന്നെയായിരുന്നു...
പ്രണയം എന്നിൽ മോട്ടിട്ടപ്പോഴും,
വിരിഞ്ഞപ്പോഴും അറിഞ്ഞിരുന്നില്ല
ഞാൻ ,ഓരോ ഇതളായി ഒരുനാൾ
എന്നിൽനിന്നു കൊഴിഞ്ഞു വീഴുമെന്നു...



മിന്നുസ് .....

കണ്ണുനീർ ശമിപ്പിക്കട്ടെ ഞാൻ....






വിൽക്കാനുണ്ട് ഒരായിരം 
നൊമ്പരങ്ങൾ,പ്രാണവേദന
ഉള്ളിൽ ഉണ്ടെന്നാലും ആറാത്ത
കണ്ണുനീർ ശമിപ്പിക്കട്ടെ ഞാൻ....


എരിഞ്ഞടങ്ങാത്ത ചിതയിൽ 
എൻ പ്രണയം വെന്തുരുഗുമ്പോഴും,
നിന്നോടൊത്ത പ്രണയാർദ്ര
നിമിഷങ്ങൾ കവിതകളായി 
തൊട്ടുണർത്തുന്നു ....


മിന്നുസ്....

2013, മാർ 31

യാത്രാമോഴി......








തുളസിത്തറയിൽ വിളക്ക്
അണയും മുന്നേ വരില്ലേ
നീ മറ്റൊരു വസന്തത്തിൻ
ഓർമയ്ക്കായി....
നീ പോയനാൾ തൊട്ടു
എന്നോമന പൂവാടിയിൽ
പൂക്കൾ ഓരോന്നായി
കൊഴിഞ്ഞിരുന്നു......
യാത്രാമോഴിയിൽ അകലുമ്പോൾ
നെഞ്ചകം പൊട്ടിയ പിൻവിളി
കേൾക്കാതെ പോയതെന്തേ....
കാത്തിരിപ്പുണ്ട്‌ ഞാൻ നിനക്കായി
ഇവിടെ മോഹങ്ങൾ കൊണ്ട് തീർത്ത
ചില്ലുകൊട്ടാരത്തിനുള്ളിൽ
എന്ന് ഓർക്കാതിരുന്നാലും
മറക്കാതിരിക്കുക എന്നെയും
കാത്തു മരണം
അടുത്തിരിപ്പുണ്ടെന്നു ......


മിന്നുസ്

അമ്മ ...


ഒരു നിമിഷം മതി എന്റെ
മിഴികളിലെ കണ്ണീരൊപ്പാൻ...
ഒരു വാക്കുമതി ഉള്ളിലെരിയുന്ന
കനൽ ശമിപ്പിക്കാൻ...
എൻ അമ്മതൻ സ്നേഹം എഴുതാൻ
ഒരായിരം താളുകൾ മതിയാവില്ലെന്നത്
മറ്റൊരു സത്യം...
കൊഴിഞ്ഞു വീണ ഓരോ സ്വപ്നങ്ങളും
പിറക്കി എടുത്തെന്നമ്മ സൂക്ഷിച്ചിരുന്നു...
കായ്ക്കാത്ത മരമെന്നു പലരും പറഞ്ഞപ്പോഴും
വിശ്വസ്സിചെന്നെ പിൻതാങ്ങി എൻ അമ്മ ...
അല്ലലിൻ ആഴങ്ങളിൽ തുടിക്കുമെൻ ഹൃദയത്തിൽ
തലോടിയെന്നും കൂടെഉണ്ടായിരുന്നു എന്നുമെൻ അമ്മ...
വിടർന്നു ഒരുനാൾ ആ അമ്മയ്ക്ക് മുന്നിൽ
സൌരഭ്യം പടർത്തി ഞാൻ ഒരു പൂവായി..
അന്ന് എന്നിൽ നിന്ന് കൊഴിഞ്ഞ ഓരോ സ്വപ്നങ്ങളും
പിന്നെ എന്നിലേക്ക്‌ പകർന്നേകി ഇന്നും എനിക്ക് കൂട്ടായി
എന്റെ അമ്മ ......

മിന്നുസ്

പോകുവാൻ ഉണ്ടെനിക്ക് ഏറെദൂരം 


പോകുവാൻ ഉണ്ടെനിക്ക് ഏറെദൂരം 
പോകണം പിന്നെയും എൻ പ്രണയവും തേടി...
നഷ്ടപ്രണയത്തിൻ വിധൂരമാം സ്മരണകൾ
വെട്ടയാടിടുന്നെ ....
നിന്നിലേക്ക്‌ അടുത്തപ്പോഴോക്കേ അകന്നൊരു
പ്രണയമേ നിന്നിലേക്ക്‌ അടുക്കാനായി
ഇനി എത്ര ദൂരം പോകണം ഞാൻ .....
മൌനമേ നീ മോഴിഞ്ഞുടും വാക്കുകൾക്കായി
കാത്തിരിപ്പു ഞാൻ ...
അന്നെന്റെ യാത്രയും നിലയ്ക്കും ...
നിന്നിൽ തുടർന്ന യാത്ര നിന്നിലേക്ക്‌..... ....




ഇന്നിന്റെ താഴുകൾ ......


മനസ്സിലെ വർണ്ണസ്വപ്‌നങ്ങൾ
ഒക്കെയും മങ്ങി ...
ഞാൻ പാടിയ പാട്ടുകൾക്കൊക്കെയും
എതിർപാട്ടുപാടിയോരാ കുയിലുകൾ
നിശബ്ദമായി...
നിന്റെ മൌനം തോൽവിയായും,
വാക്കുകൾ വേദനകളായും,
ആശകൾ നിരാശകളായും,
കാലം ഉരുളുന്നു മുന്നിൽ....
പെയ്യുന്ന മഴപോലെ,
പൊഴിയുന്ന മഞ്ഞുപോലെ,
ഒഴുകുന്ന പുഴപോലെ,
വിടരുന്ന പൂപോലെ...
സ്വപ്നങ്ങളിലും ചിന്തകളിലും
സ്നേഹത്തിന്റെ സാക്ഷാത്കാരം
മാത്രമിന്ന്..
നിറയ്ക്കുന്നു ഞാൻ ഇന്നിന്റെ താഴുകൾ
എൻ പ്രണയലിപികളാൽ ...
ആശകൾ അത്രെയും നിറവേറിയിരുന്നെങ്കിൽ
അറിയാതെ പോയെന്നെ എന്റെ
സ്നേഹത്തിന്റെ നൊമ്പരങ്ങളും
പ്രണയത്തിന്റെ വിരഹങ്ങളും.....



മിന്നുസ്



പോയകാലങ്ങളിലേക്ക് ഒരു യാത്ര......



കണ്ടു ഞാൻ അവളെ അമ്പല മുറ്റത്ത്‌
നെറ്റിയിൽ ചന്ദന പൊട്ടും കൂന്തലിൽ
ചെമ്പകപൂവും,കയ്യിലെ ചുരുട്ടി പിടിച്ച
തൃപ്രസാധവും... മനസ്സിൽ പ്രതിഷ്ടിച്ചു
അവളെ ഞാനെൻ ദേവിയായി.....
പിന്നെ മനസ്സിൽ ചാഞ്ചാടിയോരോ
സ്വപ്നങ്ങളിലും അവളായിരുന്നു...
ഒരുനോക്കു കാണുവാൻ വഴിവക്കിൽ
മൊഴിയുവാൻ വാക്കുകൾ ഉള്ളിൽ
നിറച്ചു കാത്തുനിന്ന നാളുകൾ..
ഇടയ്ക്കൊന്നു കണ്ടു മനസ്സൊന്നു
നിറയ്ക്കും ദിനങ്ങൾ പിന്നീടെന്നോ
നഷ്ടമായെനിക്ക് ...പിന്നെ എന്റെ
യാത്രകളിലെങ്ങും കണ്ടില്ല ഞാൻ
അതുപോലുരു മുഖം ...
ആശകൾ പൂത്തൊരാ വഴിയോരം
ഇന്നെന്റെ സ്വപ്നങ്ങളിൽ മാത്രം
പൂവണിയുംബോഴും അവൾ
അറിയാതെ പോയൊരു പാഴ്പ്രണയം
മാത്രമാണ് ഞാൻ ...
ഓർമ്മകൾ അത്രയും മരണപെട്ടാലും
സഖി എന്റെ മരണം മാത്രമേ നിന്നെ
മറക്കുള്ളു..
നിന്നിൽ എന്നെ ഞാൻ അർപ്പിച്ചു തെളിയുന്നു
ഞാൻ ഒരു കാട്ടരുവി പോലെ ...
എന്നിൽ എന്നെങ്കിലും അലിഞ്ഞുചേരും നീ
എന്ന പ്രതീക്ഷയിൽ ഞാൻ ...
നടക്കാൻ ഇനിയേറെ ദൂരമില്ല സഖി ...
ആശകൾ പൂത്തൊരാ വഴിയോരത്തേക്കു
നിന്നെയും കൂട്ടി ഒരു യാത്രപോകണം
പോയകാലത്തിലേക്ക് ഒരു യാത്ര......

മിന്നുസ്


വർണ്ണമഴ പോലൊരു പ്രണയം.......

അനന്തതയിൽ നിന്നുണർതുന്ന
കേടാദീപമാണ് എന്റെ പ്രണയം...
മൂടിക്കെട്ടിയ മേഘങ്ങൾ
എനിക്കായി പെയ്യുന്ന
വർണ്ണമഴയാണ് എന്റെ
പ്രണയം...
എന്റെ ഓരോ പാട്ടിനും
എതിർപാട്ടുപാടുന്ന
കുയിലിന്റെ നാധമാണ്
എന്റെ പ്രണയം..
നക്ഷത്രപൂക്കൾ വിരിഞ്ഞുനില്ക്കും
നിലാവിന്റെ നീലിമയാണെന്റെ
പ്രണയം ....
പൂവായും,കായായും,
ലഹരിയായും,ഉന്മാധമായും
എന്റെ പ്രണയം അങ്ങുദൂരെ
ഒരു പെരുമഴയായി പെയ്യുന്നു...



മിന്നുസ്