2011, ജൂലൈ 31

വാനമ്പാടിയെ പോലെ ....

വഴിതെറ്റി വന്നൊരു വാനമ്പാടിയെ പോലെ
വഴിയമ്പലത്തില്‍ പകയ്ക്കുന്നു ഞാന്‍..
രക്ത്സ്ബന്ധങ്ങളും ആത്മഭന്ധങ്ങളും
വഴിമാറി നില്‍ക്കുന്നു.....
തെറ്റിനാല്‍ തീര്‍ത്തൊരു ചീട്ടുകൊട്ടാരം
ഇന്നെന്‍ സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞു....
കണ്ണീരുതന്‍ മഴത്തുള്ളികള്‍ക്കു
രക്തത്തിന്‍ ഗന്ധം.....
കാളിയമര്‍ദ്ധനം എന്നപോല്‍ ആടിതിമിര്‍ക്കുന്നു
മനസ്സില്‍ മങ്ങിയോര വര്‍ണ്ണ സ്വപ്‌നങ്ങള്‍...
കണ്ണീരില്‍ സന്തോഷം നിറച്ചൊര
ആത്മബന്ധങ്ങള്‍ പോലും മുഖം തരിക്കുന്നു..
നിശബ്ധമാം ഇ ഇടവഴിയില്‍ പിന്നെയും
മധുരമാം കുയിലിന്റെ നാദം
കാതോര്‍ക്കുവാന്‍ ദുഷ്കരമാം
ഇ ഏകാന്തത മാത്രം കൂട്ടെനിക്ക്.........

@മിന്നുസ്@

2011, ജൂലൈ 28

നിന്റെ മൌനം ..

എന്നും എന്റെ തോല്‍വി അതായിരുന്നു നിന്റെ മൌനം ...എന്നെ എന്നും മുരിവേല്പ്പിച്ചതും നിന്റെ മൌനം തന്നെ....എന്നിട്ടും നിന്റെ മൌനത്തോട്‌ എനിക്ക് പ്രണയമായിരുന്നു....നിന്റെതായ ഒന്നിനെയും എനിക്ക് വെറുക്കാന്‍ പറ്റില്ല പ്രിയേ....എന്നിട്ടും എന്നെ മറക്കാനായി സ്നേഹിച്ചതാണോ നീ............
മറക്കുവാന്‍ വേണ്ടി ആയിരുന്നെങ്കില്‍ പിന്നെ എന്തിനു നീ എനിക്ക് ഇ ആശകളത്രെയും തന്നു....
എന്റെ ആശകള്‍ നിരവേരിയിരുനെങ്കില്‍ ഞാന്‍ അറിയാതെ പോയിരുന്നേനെ സ്നേഹത്തിന്റെ
നൊമ്പരവും പ്രണയത്തിന്റെ വിരഹങ്ങളും.....അതിരില്ലാത്ത എന്റെ പ്രണയം ഇന്നും തേടുന്നത്
നിന്നെ മാത്രം....ഋതുക്കളുടെ സഹായം ഇല്ലാതെ വിടരുന്ന പൂക്കളെ പോലെ എന്റെ സ്നേഹം
എന്നും വിടരും നിനക്കായ് മാത്രം....

@മിന്നുസ്@

2011, ജൂലൈ 27

തോറ്റു കൊണ്ടേ ഇരിക്കുന്നു....

ഇനിയും ഞാന്‍ എന്ത് പറയാന്‍ സഖി ....ഒരു ജന്മം കൊണ്ട് പറയാന്‍ ഉള്ളതെല്ലാം പറഞ്ഞു തീര്‍ന്നപോലെ...അക്ഷരങ്ങളുടെ പൂക്കാലം ആയിരുന്ന എന്റെ മനസ്സില്‍ ഇന്ന് വെറും ശുന്യത
മാത്രം...പവിഴകല്ല് ശേകരികുനതിനിടയില്‍ അതിലും വിലപ്പെട്ടതെന്തോക്കെയോ നഷ്ടപെട്ടത് പോലെ..
നിന്റെ സ്നേഹം എന്നെ എന്നും അനന്തതയില്‍ നിന്ന് ഉണര്‍ത്തുന്ന കേടാദീപം പോലെ മനസ്സില്‍
നിറഞ്ഞുനില്‍ക്കുന്നു......മൂടി​കെട്ടിനില്‍ക്കുന്ന മേഘങ്ങള്‍ പൂമഴയായി പെയ്യുന്നു നിന്റെ സൌന്ദര്യത്തില്‍ മുഴുകി......പ്രണയം അതില്‍ വിജയം ഇല്ല കാരണം പ്രണയം തന്നെ സൂചിപ്പിക്കുന്നത്
നിങ്ങള്‍ മറ്റൊരാള്‍ക്ക്‌ മുന്നില്‍ തോറ്റു എന്നതല്ലേ...ഞാനും തോറ്റു കൊണ്ടേ ഇരിക്കുന്നു....
പ്രണയം കൊണ്ട് കളിക്കരുത് ആരും....കാരണം ഒരിക്കല്‍ ജയിക്കാന്‍ പറ്റത്ത വിതം.........പ്രണയം നിങ്ങളെ കളിപ്പിക്കും......

@മിന്നുസ്@

നീ എന്റെ മിത്രം.....

ഓര്‍മയില്‍ ഇന്നും
വസന്ത കാലം പോലെ
ഇന്നും നിന്റെ
ഓര്‍മ്മകള്‍....
നീലകുറിഞ്ഞികള്‍
പിന്നെയും പൂത്തുലുയും
വര്‍ഷങ്ങള്‍ക്കപ്പുറം....
വാടും വരെ ഉള്ള
കൌതുകം മാത്രം..
ഇന്നും ആ അല്ഭുധ
പുഷ്പ്പത്തിനു....
ഇന്നും വാടാതെ നില്‍ക്കുന്നു
എന്റെ സൌഹൃധപൂക്കള്‍...
കാലം തെളിയിച്ച സത്യം
പോലെ സൌഹൃദം
ജീവിതത്തിന്റെ ചിത്രം...
കണ്പീലികള്‍ കണ്ണിനെ
കാക്കും പോലെ എന്റെ
സൌഹൃദം എന്നെ കാക്കുന്നു..
പെയ്യുന്ന മഴപോലെ
പൊഴിയുന്ന മഞ്ഞുപോലെ
ഒഴുകുന്ന പുഴപോലെ
വിടരുന്ന പൂപോലെ...
സൌഹൃദം മനസ്സിനെ ഇന്നും
കുളിരണിയിക്കുന്നു.........


@മിന്നുസ്@

2011, ജൂലൈ 25

പ്രണയപുസ്തകം'


നവ സ്നേഹ വിപ്ലവം,സ്നേഹത്തിന്‍റെ സാക്ഷാത്കാരം,'പ്രണയപുസ്തകം'
നമ്മ നിറഞ്ഞ ഹൃദയങ്ങളില്‍ തുറന്നു വച്ച പുസ്തകം പ്രണയപുസ്തകം
നാലുദിക്കിലും ഹൃദയങ്ങള്‍ ഒന്നു ചേര്‍ന്ന പുസ്തകം പ്രണയപുസ്തകം,
സ്വപ്നങ്ങള്‍ ചിന്തകള്‍ പ്രണയമേകിയ പുസ്തകം പ്രണയപുസ്തകം
സ്വര്‍ഗത്തില്‍ പ്രണയ ലിപികളാല്‍ എഴുതിയ പുസ്തകം പ്രണയപുസ്തകം
പ്രണയിക്കുക പ്രണയിക്കുക പ്രണയമീ പ്രണയപുസ്തകം..,

suresh snp

2011, ജൂലൈ 23

നീ എന്റെ ഉറ്റ മിത്രം ......

പെയ്യുന്ന മഴ
ഒരായിരം ഓര്‍മ്മകള്‍
മനസ്സില്‍ നിറക്കുന്നു
ഇ മഴയെത്താണ്
എന്നില്‍ ഒരു ആത്മ
മിത്രം ഉണ്ടായത്...
എന്നിലവന്‍
അവനില്‍ ഞാനും
പിന്നെ ഒന്നായി ചിരിച്ചതും
കാറ്റായി പറന്നതും
മയിലായി ആടിയതും
കുയിലിനു എതിര്‍പ്പാട്ട്
പാടിയതും
എല്ലാം ഇ മഴ എനിക്ക്
തന്നതാണ്
പിന്നെ ഒരു മഴച്ചാറ്റലില്‍
ഒന്നയിആറില്‍ കുളിച്ചതും
ഏതോ നിയോഗം
ചുഴലിയില്‍ എന്‍ ആത്മഭന്ധം ......





@മിന്നുസ്@

സുപ്രഭാധം.......

പുലരിയിലെ മഞ്ഞുതുള്ളി വീണു
നാണിച്ചു നില്‍ക്കുന്ന പൂക്കളെ..
നിങ്ങളും പുലരിയും തമ്മില്‍
പ്രണയമാണോ...
നിദ്ര നിറഞ്ഞ പകലിന്റെ
നിശയില്‍ നിന്നും നിങ്ങളെ
ഉണര്‍ത്തിയത് ഇ പുലരിതന്‍
പ്രകാശത്തോട്
നിങ്ങള്ക്ക് ഉള്ള പ്രണയം
അല്ലെ..
താരകളുംചന്ദ്രികയും പോയി മറഞ്ഞപ്പോള്‍..
അരുണന്‍ തന്‍ പൊന്‍ കിരണങ്ങളാല്‍
വന്നമാത്രേ നിങ്ങള്‍ പുഞ്ചിരിക്കുന്നു..
പ്രഭാത സൂര്യന്റെ പൊന്‍ കിരണങ്ങളാല്‍
നെറുകയില്‍ തലോടി നിങ്ങളെ ഉണര്‍ത്തുന്നു..
ഇളം വെയിലില്‍ മഞ്ഞുതുള്ളി വീണ
ഇതളുകള്‍ കുളിരിനാല്‍ വിരിഞ്ഞു
നില്‍ക്കുന്നു.....
പ്രഭാതത്തിന്റെ ഇളം കാറ്റില്‍
ഓരോ പൂകളും ആടി ഉലയുന്നു....
ചിരിക്കുന്ന ഓരോ പൂക്കളും
മന്ത്രിക്കുന്നത് ഒന്ന് മാത്രം...
സുപ്രഭാധം.......


@മിന്നുസ്@

2011, ജൂലൈ 19

ഒരു കലാകാരന്റെ സ്മരണ .......

സ്നേഹാധരവോടെ,

ആധാരപൂര്‍വ്വം പറയട്ടെ ഞാന്‍ ......ഇന്നലെ എന്റെ ബാല്യത്തിലേക്ക് തിരച്ചു കൊണ്ട് പോയ 
എന്നെ ഒരുപാട് വിഷമിപ്പിച്ചു ഒരു മരണ വാര്‍ത്ത.....ഞാന്‍ എന്നും ഒരു നേര്‍ത്ത പുഞ്ചിരിയിലും,
ചടുലമായ താളങ്ങലാല്‍ തെയ്യം എന്ന ഈശ്വര രൂപത്തില്‍ തിമിര്‍ത്താടിയ,ഐശ്വര്യവും തേജസ്സ്വനിലാലും
ഒന്നുപോലെ അനുഗ്രഹിക്കപെട്ട ഒരു നല്ല മുഖത്തിന്‌ മനസ്സിനും ഉടമയായ ശ്രീ വിജയന്‍ പണിക്കര്‍....
ഒരു കലാകാരന്‍ എന്നതില്‍ ഉപരി വിജയേട്ടന്‍ നല്ലൊരു കായിക പ്രേമി കൂടിയായിരുന്നു ....എന്നിലും അധ്യേഹതിലും നല്ല ഒരു സൌഹൃധഭന്ധം ഉണ്ടാക്കി തന്ന വോളിബോള്‍ കളിയോട് ഉള്ള അധ്യേഹത്തിന്റെ ഇഷ്ടം........അന്നുവരെ തെയ്യ പറമ്പുകളില്‍ മാത്രം കണ്ടിട്ടുള്ള അധ്യെഹത്തോട് ...
സംസ്സാരിക്കാനും ഇടപഴകാനും എനിക്ക് കിട്ടിയ അവസരം ആയിരുന്നു അത്......അങ്ങനെ പ്രായം എന്ന ഭേദം ഇല്ലാതെ ഞങ്ങള്‍ ഒരുപാട് അടുത്തിരുന്നു .....നല്ലൊരു സഹൃദം വളര്‍ന്നു എന്ന് തന്നെ പറയാം.....ഇന്നും മനസ്സില്‍ മായാത്ത ഒരു പിടി നല്ല സംഭാഷണങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു.....
അതില്‍ ഒന്ന് ശ്രീ കപോതന ഇല്ലത്ത്‌ കെട്ടിയാടിയ കരിങ്കുട്ടിചാത്തന്‍ ദൈവത്തിനെ കുറിച്ച് ആയിരുന്നു..
എന്റെ ജീവിതബിലാഷം നിറവേറി എന്ന് പറഞ്ഞു.......ഇന്നും എന്റെ മനസ്സില്‍ ആ വാക്കുകള്‍ ഞാന്‍ സൂക്ഷിച്ചിരിക്കുന്നു........കൊ​ലധാരിയാം പണിക്കരേ നിങ്ങളുടെ ദൈവികമായ വാക്കുകള്‍ ഇന്നും മനസ്സില്‍ ഒരു ഒരു വേദവാക്യം പോലെ കൊണ്ടുനടക്കുന്നു ഞാന്‍ .......മറക്കില്ല വിജയേട്ട
ഇ ജീവിതത്തില്‍ നിങ്ങളെയും നിങ്ങളുടെ കൊലങ്ങളെയും,ആ ചടുലമാര്ന വാക്കുകളും ,രൌന്ദ്രത്തില്‍ അരച്ച് എഴുതിയ ദൈവിക ഭാവങ്ങളും......ഇന്നും മനസ്സില്‍ ദൈവതുല്ല്യം നിങ്ങളുടെ കോലങ്ങള്‍.....
മരണം എന്ന സത്യത്തിനെ നിങ്ങളെ കീഴടക്കാന്‍ പറ്റുള്ളൂ......നിങ്ങളുടെ കഴിവും നിങ്ങള്‍ കെട്ടിയാടിയ കോലങ്ങളും ജീവിപ്പിക്കുന്നു നമ്മള്‍ എല്ലാവരുടെയും മനസ്സില്‍.......



@മിന്നുസ്@

അമ്മ ....

കര്‍ക്കിടക മഴയുടെ കുളിരിനാല്‍ ഉറങ്ങുന്നു ഞാന്‍ .....മഴയുടെ കുളിരും മിന്നലിന്റെ വെട്ടവും മാത്രം എനിക്ക് കൂട്ട് ....എന്നെ മതിവേരുവോളം ഉറക്കി അവര്‍ ......സ്വപ്നം എന്നാ മായലോകതായിരുന്നു ഞാന്‍ ....അമ്മയുടെ കയി മെല്ലെ എന്റെ നെറ്റിയില്‍ തലോടി....എന്നെ ഇ പുലരിയിലേക്ക് വിളിച്ചുനര്‍ത്താനായി ....ഞാന്‍ സ്വപ്നത്തില്‍ കണ്ട മായലോകതിനും അപ്പുറം ആയിരുന്നു എന്റെ അമ്മയുടെ സ്നേഹത്തിന്റെ സൌന്ദര്യം ......നെറ്റിയിലെ മായാത്ത ചന്ദന കുറിയും,പൊന്നിന്‍ കസവുള്ള പൊന്നാടയും ഉടുത് എന്നെ എന്നും ഉണര്‍ത്താന്‍ വരുന്ന എന്റെ അമ്മ ......എനിക്ക് എന്റെ അമ്മ തന്നെയാണ് ദേവിയും,ദേവതയും,പ്രകൃതിയും....​എല്ലാം.....ഇന്നെന്റെ അടുത്ത് ഇല്ലെങ്കിലും അറിയുന്നു ഞാന്‍ ആ വാത്സല്യം തുളുമ്പുന്ന കൈതലോടല്‍ ......അമ്മയെന്ന ദേവതയ്ക്ക് മുന്നില്‍ പുലരിയെന്ന ഉദയം എനിക്ക് ഒന്നും അല്ലാതായി.......എന്റെ അമ്മ തന്നെയാണ് എനിക്ക് പുലരി......ഇന്നും ഇ പ്രവാസ ലോകത്തും എന്നെ വിളിച്ചുണര്‍ത്താന്‍ എന്റെ അമ്മയുടെ കൈതലോടല്‍ മാത്രം കൂട്ടിന്ന്......... അമ്മയെ സ്നേഹിക്കുന്ന എല്ലാകൂട്ടുകാര്‍ക്കും ശുഭദിനം ആശംസിക്കുന്നു..........


@മിന്നുസ്@

ജീവന്റെ ജീവനായി.......!!!!

നക്ഷത്രങ്ങള്‍ ആകാശത്തില്‍ തിളങ്ങി നിന്ന പോല്‍ ഇന്നലെ എന്റെ സ്വപ്നത്തില്‍ നീയാം സ്നേഹലോലെ .. വന്ന് അണഞ്ഞു ........നിലാവിനെ കുളിരനിയിക്കാന്‍ പെയ്തു തോരുന്ന നിലമാഴയിലേക്ക് എന്റെ 
കയ്പിടിച്ചു കൊണ്ടുപോയി നീ....നിന്റെ അധരങ്ങളില്‍ കണ്ട നേര്‍ത്ത പുഞ്ചിരി ആ മഴയെകാളും എന്നെ കുളിരണിയിച്ചു.......സ്നേഹം എന്ന മോഹമാം ആലസ്യത്തില്‍ പത്തുമണി പൂകളാല്‍ തഴുകി എന്‍ തനുവാകെ തൊട്ടുണര്‍ത്തി നീ....... എന്റെ ഇണക്കിലിയായി ഇന്നും ആ സ്നേഹവും, നയിര്‍മല്യം തുളുമ്പുന്ന വാകുകളും എനിക്ക് കൂട്ടിനുണ്ട്.......ഇന്നും എന്റെ ജീവന്റെ ജീവനായി.......!!!!


@മിന്നുസ്@

2011, ജൂലൈ 17

എന്റെ സ്വപ്നം .....





തെകിനിയിലെ പാലമരത്തില്‍ നിന്ന് വീശിയടിച്ച പാലപ്പൂവിന്റെ മത്തു പിടിപ്പിക്കുന്ന സുഘന്ധവും.....അതിനിടയില്‍ ഒളിമങ്ങാതെ തിളങ്ങി നില്‍ക്കുന്ന കനികൊന്നെയും ഒരു നിത്യ ലഹരിയായി ഇന്നും ഓര്‍മയില്‍ .....ഓര്‍മയെന്ന സ്വര്‍ഗത്തിലേക്ക് കണ്ടന്നു വരുമ്പോള്‍ നിന്റെ കണ്ണുകളില്‍ ഞാന്‍ കാണുന്ന നീര്‍ത്തുള്ളികള്‍ ഒരു ഒറ്റപെടലിന്റെ വെധനജന്കമായ സാക്ഷിപത്രം ആണെങ്കില്‍ നിന്റെയാ കന്നുനീര്തുള്ളികള്‍ ഒരു തീര്തജലമായി എന്റെ നെറുകയില്‍ ഞാന്‍ ഒഴുക്കം.........




@മിന്നുസ്@
കൊതുമ്പുവള്ളം കെട്ടിയിട്ട നദി തീരത്ത് ഞാന്‍ അവളുടെ കയ്യില്‍ ചേര്‍ത്ത് പിടിച്ചു നടന്ന സന്ധ്യകള്‍ എന്നെ മാടി വിളിക്കുന്നു........മരുഭൂയില്‍​ ജീവിതമെന്ന രണ്ടറ്റം കൂട്ടുമുട്ടിക്കാന്‍ എന്തിനെന്നില്ലാത്ത ഓട്ടത്തില്‍ എനിക്ക് ആശ്വാസം പകുരുന്നു ആ ഓര്‍മ്മകള്‍......എന്റെ പുസ്തകതാളില്‍ ഞാന്‍ ഒരു മുതസ്സികത പോലെ എഴുതിയ ആ നല്ല നാളുകള്‍ ഇനി തിരിച്ചു കിട്ടുമോ..........കാത്തിരിക്കു​ന്നു ഞാന്‍ നിനക്കായി...... എന്റെ ആ നല്ല നാളുകള്‍ക്കു നിറം പകര്‍ന നിന്റെ സാമിഭ്യം ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു ........




@മിന്നുസ്@

സാഹചര്യങ്ങള്‍ എന്നെ പ്രവാസിയാക്കി.......

സാഹചര്യങ്ങള്‍ എന്നെ പ്രവാസിയാക്കി............എനിക്​ക് പ്രിയപ്പെട്ടതെല്ലാം എന്നില്‍ നിന്ന് പറിച്ചെടുത്ത സാഹചര്യങ്ങളെ നിങ്ങള്‍ ദുഷ്ടതയുടെ പാര്യയമാണോ....? എന്റെ പ്രിയപെട്ടവരില്‍ നിന്ന് എന്നെ അകറ്റി മാറ്റാന്‍ ഞാന്‍ ചെയ്തു തെറ്റുകള്‍ അത്രെയ്ക്ക് വലുതാണോ....? സ്നേഹിക്കാനും സ്നേഹിക്കപെടാനും ഉള്ള ഒരു മനസ്സ് മാത്രം സ്വന്തം എനിക്ക് .....കളിപരമ്പിലെ കളിചിരിയും,അമ്പല കുളത്തിലെ തിമിര്‍ക്കലും.....കളിക്കൂട്ടുക​ാരുടെ ചങ്ങാത്തവും......സ്നേഹത്തിന്റെ​ പര്യായമായ അമ്മയെയും എന്നില്‍ നിന്ന് അകറ്റി നിങ്ങള്‍ എന്ത് നേടി.......? ഏകാന്ത രാത്രികളില്‍ വെറുതെ ചിന്തിക്കുമ്പോള്‍ തോന്നും ചെയ്ത പോയ തെറ്റുകള്‍ക്കുള്ള ശിക്ഷ ആണ് ഇ പ്രവാസം............. .........പ്രവാസികളെ നിങ്ങളും എന്നെ പോലെ തെറ്റ് ചെയ്തിട്ടുണ്ടോ......തിരുത്താനാ​വാത്ത, ക്ഷമിക്കാന്‍ ആവാത്ത തെറ്റുകള്‍ ....ഇല്ല..... നമ്മളെ സ്നേഹിക്കുന്ന,നമ്മളുടെ ഉറ്റ വര്‍ക്ക് വേണ്ടി നമ്മള്‍ ചെയ്യുന്ന നന്മ അതായിരിക്കണം പ്രവാസം.......................​......................!!!                                                            




@മിന്നുസ്@

എന്റെ സ്വപ്‌നങ്ങള്‍ .......

എന്റെ ഹൃദയത്തിന്റെ തന്ത്രികളില്‍ സ്നേഹ സംഗീതം പൊഴിച്ച് ഉല്ലസ്സിച്ചു നടന്നു നീ.....മഞ്ഞിന്റെ നനുത്ത സ്പര്‍സമുള്ള നിന്റെ സ്നേഹം..... മരിക്കുവോളം എനിക്ക് സ്വന്തമെന്നു ആഗ്രഹിച്ചുപോകുന്നു ഞാന്‍ .......എന്റെ സ്വപ്‌നങ്ങള്‍ സക്ഷത്കരിക്കട്ടെ എന്ന് ഞാന്‍ വെറുതെ ആഗ്രഹിക്കുന്നു ..............!!!!! @മിന്നുസ്@
നക്ഷത്ര പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന നിലാവിന്റെ നീലിമയുള്ള തണുത്ത രാത്രി പോലെ നിന്നെ കണ്ടു എനിക്ക് കൊതിതീരുന്നില്ല......അറിയില്ല ഇതെന്റെ ചാപല്‍ല്യമാണോ എന്ന്.....പക്ഷെ എന്റെ മനസ്സു പോലെ നിനക്കും എന്നെ പിരിഞ്ഞിരിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ അന്ന് മുതല്‍ ഞാന്‍ നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ............ എന്റെ സാമിഭ്യം നിനക്ക് സതോഷം പകുരുമെങ്കില്‍ പിന്നെ ഞാന്‍ എന്തിനു നിന്നെ പിരിഞ്ഞു ഇരിക്കണം............പിരിയില്ലനമ്മള്‍ മരണത്തിനു ശേഷവും....!!!!                                                                   @മിന്നുസ്@

സൌഹൃദം......

സൌഹൃദം എനിക്കും നിനക്കും ഇടയിലുള്ള സ്നേഹമാകുന്നു......നിന്റെ സൌഹൃദം 
എന്നും എന്റെ ചാപല്യം ..............നിന്നെ പിരിയനെനിക്ക് വയ്യ ....എന്റെ കണ്ണുകള്‍
പോലെ വിലമാധിക്കുന്നതാണ്...........ഇ​നിയും എന്നെ പിരിയല്ലേ എന്റെ കൂട്ടകാര 


@മിന്നുസ്@

പ്രണയം അത് ഒരു അനുഭവമാണ്....

പ്രണയം അത് ഒരു അനുഭവമാണ്....അത് ഒരുപാട് വേദനകള്‍ നിറഞ്ഞതാണ്‌ .....പ്രനയിക്കാതവനും 
വേദനിക്കുന്നു എനിക്കെന്തേ പ്രണയം ഇല്ല എന്നോര്‍ത്ത്......അപ്പോള്‍ പ്രണയിച്ചു വെധനിച്ചുകൂടെ നിങ്ങള്ക്ക് ...
പ്രണയം അത് അനുഭവിക്കാനുള്ളതാണ് ....അതിനാല്‍ പ്രണയം അറിയാതെ പോകല്ലേ നിങ്ങള്‍....
പ്രണയിക്കു കൂട്ടുകാരെ മതിവേരുവോളം ..... നിങ്ങള്ക്ക് ഒരു ജന്മം മാത്രമേ ദൈവം അനുവധിചിട്ടുല്ലു......കൊതിതീരു​വോളം പ്രണയിക്കുവിന്‍ നിങ്ങള്‍ ......പ്രണയം അതില്‍ എല്ലാം ഉണ്ട് ...വിരഹവും,സ്നേഹവും ,,സതോഷവും,നൊമ്പരങ്ങളും........​....!!!!!!!!

@മിന്നുസ്@

അനാമിക (ഒരു വഴിയാത്രകാരി)

എന്റെ ഹൃദയത്തിന്റെ തേങ്ങലായി എന്റെ പ്രിയനേ ...........എന്നെ തനിച്ചാക്കി നീ എങ്ങു പോയി .........ഇ കണ്ണീര്‍ മഴ വറ്റും വരെ ഞാന്‍ നിനക്കായ് കാത്തിരിക്കാം .......!!!

അനാമിക (ഒരു വഴിയാത്രകാരി)

മറന്നതെന്തേ....?

എന്തിനു നീ എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചു?.....എന്തിനി നീ എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചു.....?
നീയല്ലേ എല്ലാം എന്നെ പഠിപ്പിച്ചത്....സ്നേഹിക്കാന്‍,​ സന്തോഷിക്കാന്‍ എന്തിനു കരയാന്‍ പോലും
പഠിപ്പിച്ചു എന്നെ നീ......ഒന്ന് മാത്രം....ഒന്ന് മാത്രം പഠിപ്പിച്ചില്ല നീ....ഇതെല്ലാം മറക്കാന്‍....നിന്നെ
പോലെ നീ അത് എന്നെ പഠിപ്പിക്കാന്‍ മറന്നതെന്തേ.......? ഞാനും മറക്കുമായിരുന്നല്ലോ പ്രിയേ നീ എന്നെ മറന്നപോലെ........!!!

@മിന്നുസ്@

പുലരിതന്‍ മണിച്ചെപ്പ്‌ തുറക്കട്ടെ ഞാന്‍.....

പുലരിതന്‍ മണിച്ചെപ്പ്‌ തുറക്കട്ടെ ഞാന്‍.....കിളികളുടെ കളകളാരവം മിഴികളെ ഉണര്‍ത്തുന്നു...
പുല്നാംബിലെ മഞ്ഞുതുള്ളിപോലെ ഇ സുപ്രഭാദം വിരിയട്ടെ...
മനസ്സില്‍ ശുഭചിന്ഥകള്‍ വിരിയട്ടെ നിങ്ങള്‍ ഓരോരിതരിലും...
മൂടല്‍ മഞ്ഞിന്റെ മേലപ്പിനു മീതെ അരുനോധയതിന്റെ തങ്ക കതിര്‍ വീശുമ്പോള്‍....
താഴെ ബൂമണ്ടാലത്തില്‍ ഒരു പുലരി കൂടി പിറക്കുന്നു....
പുലരിയുടെ തങ്കതളിര്‍ നിങ്ങളുടെ കണ്പീളികളുടെ മേലെ തട്ടി ഉണര്‍ത്തട്ടെ....  
 കിഴക്ക് ചക്രവാളത്തില്‍ നല്ലൊരു പ്രഭാദത്തിന്റെ തുടക്കവുമായി
പുതിയ കുറെ പ്രതീക്ഷകളുമായി പുലരി വന്നെത്തി.........
ഉണരുവിന്‍ കൂട്ടുകാരെ നിങ്ങളുടേതായ ഇ ശുഭധിനതിലേക്ക്...


@മിന്നുസ്@

ആല്‍മര ചുവട്ടില്‍ ആദ്യമായി കണ്ട നാള്‍

അമ്പല മുറ്റത്തെ ആല്‍മര ചുവട്ടില്‍ ആദ്യമായി കണ്ട നാള്‍ .....നിന്റെ മിഴിമുനകള്‍ എന്റെ നെഞ്ചില്‍ 
തറച്ച ആ നാള്‍ .......ഇന്നും ഒരു കുളിരുള്ള ഓര്‍മയായി മനസ്സില്‍ ചാഞാടുന്നു....അന്ന് പെയ്ത ആ മഴയില്‍ നനഞ്ഞു നിന്ന് എന്നെ തന്നെ നോക്കി നിന്നു നീ ....മഴത്തുള്ളികള്‍ ഉറ്റി വീണിട്ടും നിന്‍ നീലനയനങ്ങള്‍ ചിമ്മാതെ എന്നെ തന്നെ നോക്കി പറഞ്ഞത് ഇന്നും മനസ്സില്‍ ഒരു ഹൃധയകവ്യം പോലെ 
ഞാന്‍ കുറിച്ച് വച്ച് സൂക്ഷിക്കുന്നു ....... ആകാശം കാണിക്കാതെ എന്റെ ഹൃദയം എന്ന 
പുസ്തകത്തില്‍ നിന്നെ ഞാന്‍ സൂക്ഷിച്ചു വച്ച്......നീയെന്റെ സ്വന്തം ......നീ മാത്രം.......!!

@മിന്നുസ്@

2011, ജൂലൈ 15

.അത് നീയാണ് നീ മാത്രം........!!

സ്വപ്നം എന്ന തടവറയില്‍ നിനക്കായി കാത്തിരിക്കുമ്പോള്‍ ജാലകത്തിലൂടെ തിമിര്‍ത്തു പെയ്യുന്ന 
മഴയെ നോക്കി നിന്ന് ഞാന്‍......മഴതുല്ലികള്‍ക്ക് ഇടയിലൂടെ നടന്നു അടുത്ത് വന്നു നിന്നവള്‍ ഒരു മാലഖയെപോലെ......
ഒരു റാന്തലിന്റെ വെട്ടത്തില്‍ ഞാന്‍ ആ മുഖം കണ്ടു.....അത് നിന്റെ മുഖമായിരുന്നു.....
സൌന്ദര്യം കൊണ്ടും ആകര്‍ഷണം കൊണ്ടും ഒരു പോലെ അനുഗ്രഹിക്കപ്പെട്ടവള്‍ ....."എന്റെ പ്രണയിനി"...
ആരാധനയ്ക്കും ഒരു കൌതുകത്തിനും എത്രെയോ എത്രെയോ അകലെ ഒരു 
ഉണ്മദമായി നീ എന്റെ രക്തത്തില്‍ അലിഞ്ഞു ചെര്‍നിരിക്കുന്നു .... എന്റെ കണ്ണുകള്‍ ഈരനനിയുന്നുണ്ട്നെകില്‍,
 എന്റെ ചുണ്ടുകള്‍ മണ്ടഹസിക്കുന്ടെങ്കില്‍, എന്റെ ഹൃദയമേ തുടിക്കുന്ടെങ്കില്‍ അതെല്ലാം എന്റെ ജീവന്റെ ജീവനയെ....അത് നീയാണ് നീ മാത്രം........!!

@മിന്നുസ്@




Dhanush Minnus

പറയാതെ പോയത്

എനിക്ക് പറയാനുള്ളത്.. ഞാന്‍ പരയുനില..
ഒരികല്‍  നിങ്ങള്‍.. അത്  അറിയും..
പക്ഷെ.. അപ്പോഴേക്കും ഞാന്‍ "ഒരു ഓര്‍മ  മാത്രം" ആയിരിക്കും.



Sumina Hassan
നാമിനി കടലിലൊഴുകുന്ന 
രണ്ടു നക്ഷത്രങ്ങള്‍.
കിഴക്ക് തുടിക്കുന്ന പുലര്‍കാല നക്ഷത്രം നീ
പടിഞ്ഞാറന്‍ ചുവപ്പില്‍ തിളയ്ക്കുന്ന താരകം ഞാനും
നമുക്കിടയില്‍ ആയിരം ജന്മങ്ങള്‍. 
മാനം, ഭൂമി,
പിന്നെ നമ്മെ ബന്ധിപ്പിക്കുന്ന സൂര്യനും.
പിന്നെ നീ മഴയാകുക
ഞാന്‍ കാറ്റാകാം. 
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റു നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക്‌ പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്കു കടല്‍ക്കാറ്റിന്റെ ഇരമ്പലിനു കാതോര്‍ക്കാം.

....................... നന്ദിത


by Hashim Chmd

വ്യര്‍തമോഹങ്ങള്‍

ഒരിക്കലും പിരിയരുതെ എന്ന് ആഗ്രഹിച്ചു എന്നും ഞാന്‍ കളിച്ചു ചിരിച്ചു നടന്ന ഗ്രൂപാണ് എന്റെ .....
പ്രവാസി ഗ്രൂപ്പ്‌ ......ഇവിടെ ഞാന്‍ കണ്ടത് വെറും സൌഹൃദങ്ങള്‍ അല്ല .... .ഇവിടെ ചിലര്‍
എന്റെ ആരെക്കെയോ ആണെന്ന് ഞാന്‍ എന്നെ തന്നു പറഞ്ഞു പഠിപ്പിച്ചു......ആത്മാര്‍ഥമായ എന്റെ സ്നേഹം എല്ലാം പിടിച്ചു എടുത്തു ചിലര്‍ ഇന്ന് ഇ മിന്നുസിനെ ഒറ്റെപെടുത്തി മാറിനില്‍ക്കുന്നു ....
രാമലക്ഷ്മണന്മാര്‍ നമ്മള്‍ എന്ന് പറഞ്ഞു എന്നെ എന്തിനു ഒരു വിടടിയാക്കി നിങ്ങള്‍ ..പോടീ എന്നാ സുഹൃത്ത്‌ എന്നെ ഒരു ഇത്തിരി കൂടുതല്‍ സ്നേഹിച്ചത് അവന്റെ തെറ്റോ അതോ എന്റെയോ......സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടിയല്ല ഞാന്‍ എങ്ങനെ നിങ്ങളെ സ്നേഹിച്ചത് ......പക്ഷെ മനസ്സില്‍ ഒരു സ്ഥാനം അത്രെയേ വേണ്ടിയിരുന്നുള്ളൂ മിന്നുസിനു അത് കിട്ടില്ല എന്ന് ഉറപ്പായി
അറിയില്ല എനിക്ക് എന്താണ് എനിക്കും നിങ്ങള്‍ക്കും ഇടയില്‍ പറ്റിയത്.....എല്ലാവരും പരസ്പരം
പറഞ്ഞിരുന്നല്ലോ നമ്മളുടെ സൌഹൃദം ഒരിക്കലും പിരിയനാവാത്തത് ആണ് മറക്കാന്‍ ആവാന്‍ ആകാത്തത് ആണ് എന്നൊക്കെ..........എവിടെ പോയി എന്റെ സഹോധരന്മാരന് എന്ന് പറഞ്ഞ കൂട്ടുകാരെല്ലാം..........ഒരു തുള്ളി പോലും കലര്‍പ്പില്ലാത്ത മിന്നുസിന്റെ സൌഹൃദംമടുത്തു എന്ന് അറിഞ്ഞതില്‍ സതോഷം..........കാപട്യം അറിയില്ല മിന്ന്നുസിനു........ഇനിയെന്നെങ്കിലും കാണാം പറ്റുമോ എന്ന് മോഹിക്കുന്നില്ല കാരണം ഇനിയുംമുരിവേല്‍ക്കാന്‍ കടുത്ത ഹൃദയം എനിക്ക് ഇല്ല..
വ്യര്‍തമോഹങ്ങള്‍ എല്ലാം പഴ്വഴിയില്‍ ഉപേക്ഷിച്ചു മിന്നുസിന്റെ യാത്ര ഇതാ പിന്നെയും തുടങ്ങുന്നു........സ്നേഹം അത് ആഗ്രഹിക്കുന്നവര്‍ ധുരാഗ്രഹികള്‍ ആണെന്ന് എനിക്ക് എന്റെ അനുഭവങ്ങള്‍ പഠിപ്പിച്ചു തന്നു......ഒരിക്കല്‍ക്കൂടി എല്ലാവരോടും നന്ദി .............സ്വരം അത് ന്നന്കുംബോഴേ പട്ടു നല്ലതാകു ............എന്റെ തെറ്റുകുറ്റങ്ങള്‍ പൊരുതു എന്നോട് എല്ലാവരും ക്ഷമിക്കണം എല്ലാവരും.......ഞാന്‍ തുടരട്ടെ എന്തിനെന്നില്ലാത്ത ഇ യാത്ര.......!!!

@minnus@

പ്രഭാവലയം

മൌനത്തിന്റെ നേര്‍ത്ത ജാലകത്തിനപ്പുറം നിന്നും ഞാന്‍ നിനക്ക് എന്റെ പ്രണയം തന്നു.........അന്ന്
എന്റെ പ്രണയത്തിന്റെ പൂക്കള്‍ നെഞ്ഞിലെട്ടി ദൂരേക്ക്‌ പറന്നു അകന്നു നീ ....... എന്റെ വിരഹം ഇന്ന് നിന്റെ സ്നേഹത്തിന്റെ ആഴം അറിയിക്കുന്നു എന്നെ........നിനക്ക് ചുറ്റും ഒരു പ്രഭാവലയം തീര്‍ത്തു
ഞാന്‍ നിന്നെ ഇന്നും സ്നേഹിക്കുന്നു........ഇനി എന്നും സ്നേഹിക്കും..........എന്റെ പ്രണയത്തിലെ സത്യം നിന്നെ എന്റെ അരികില്‍ എത്തിക്കും ഒരുനാള്‍..........!!!
@മിന്നുസ്@
Dhanush Minnus
 
ചെമ്പക പൂവ് പൂത്തുലഞ്ഞു ഇന്നെന്റെ മനോവാടിയില്‍......എന്റെ തറവാട്ട്‌ വീട്ടിന്റെ പൂജാമുറിക്ക് നേരെ പൂത് നില്‍ക്കുന്ന ആ ചെമ്പകം വൃക്ഷം...എന്നും എനിക്ക് കണിയായിരുന്നു........അതിന്റെ സുഘന്ന്ധം എന്നും എനിക്ക് ഉണര്‍വെകിയിരുന്നു......ഇന്ന് എന്റെ കണക്കു പുസ്തകത്തില്‍ ആ... ചെമ്പക മരവും...അതിന്റെ നൈര്‍മല്യം തുളുമ്പുന്ന പുഷ്പവും........ആ പുഷ്പ്പത്തിന്റെ സുഘന്ധവും..
നഷ്ടമായിരിക്കുന്നു............​...... @മിന്നുസ്@
Dhanush Minnus
ഇതെന്‍റെ മനസ്സാണ്....
ഇന്നലെയുടെ ഓര്‍മ പുസ്തകം..
എല്ലാം പങ്കു വെക്കാന്‍ ഒരു മയില്‍‌പീലി താള്....

മനസ്സിന്‍റെ ഫ്രെയിമില്‍ പതിഞ്ഞു ക്യാന്‍വാസ് പകര്‍ത്തിയ
കുറെ മുഖങ്ങള്‍ ഓര്‍മയില്‍ മായാതെ കിടപ്പുണ്ട്....
പഴയ ഓര്‍മകളിലേക്ക് മനസ്സ് തിരിച്ചു പോകുന്നു ....
മഴ തോര്‍ന്ന ശേഷം കൂട്ടുകാരുമൊത്ത് വെള്ളത്തില്‍
കളിയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ബാല്യം.
കളിക്കൂട്ടുകാരിയുടെ കയ്യും പിടിച്ചു പാടവരമ്പത്ത് കളിച്ചു
നടന്ന ആ പഴയ കാലം....
ദിവസവും പെയ്യുന്ന ചാറ്റല്‍മഴ ഞങ്ങള്‍ക്ക് സ്വന്തമായിരുന്നു....
പുഴവക്കത്തു തണുത്ത കാറ്റു കൊണ്ട് മേഖ പറഞ്ഞിരുന്ന
ആ കുട്ടിക്കാലം ഫ്രെയിമില്‍ നിന്ന് മായില്ല....
ഇന്ന് വര്‍ഷങ്ങള്‍ കുറെ കടന്നു പോയപ്പോള്‍ ഞങ്ങള്‍ മാത്രം വളര്‍ന്നു.
ആ പാടവരമ്പും പുഴയും ചാറ്റല്‍ മഴയും പിന്നെയും
ഗൃഹാതുരത പോലെ അവിടെ തന്നെ ഉണ്ട്....
പക്ഷെ ! മറക്കാനാവാത്ത കുറെ ഓര്‍മകളും കുസൃതികളും ബാക്കിയാകുന്നു....



ഏകാന്ത സഞ്ചാരി