2011, ജൂലൈ 27

തോറ്റു കൊണ്ടേ ഇരിക്കുന്നു....

ഇനിയും ഞാന്‍ എന്ത് പറയാന്‍ സഖി ....ഒരു ജന്മം കൊണ്ട് പറയാന്‍ ഉള്ളതെല്ലാം പറഞ്ഞു തീര്‍ന്നപോലെ...അക്ഷരങ്ങളുടെ പൂക്കാലം ആയിരുന്ന എന്റെ മനസ്സില്‍ ഇന്ന് വെറും ശുന്യത
മാത്രം...പവിഴകല്ല് ശേകരികുനതിനിടയില്‍ അതിലും വിലപ്പെട്ടതെന്തോക്കെയോ നഷ്ടപെട്ടത് പോലെ..
നിന്റെ സ്നേഹം എന്നെ എന്നും അനന്തതയില്‍ നിന്ന് ഉണര്‍ത്തുന്ന കേടാദീപം പോലെ മനസ്സില്‍
നിറഞ്ഞുനില്‍ക്കുന്നു......മൂടി​കെട്ടിനില്‍ക്കുന്ന മേഘങ്ങള്‍ പൂമഴയായി പെയ്യുന്നു നിന്റെ സൌന്ദര്യത്തില്‍ മുഴുകി......പ്രണയം അതില്‍ വിജയം ഇല്ല കാരണം പ്രണയം തന്നെ സൂചിപ്പിക്കുന്നത്
നിങ്ങള്‍ മറ്റൊരാള്‍ക്ക്‌ മുന്നില്‍ തോറ്റു എന്നതല്ലേ...ഞാനും തോറ്റു കൊണ്ടേ ഇരിക്കുന്നു....
പ്രണയം കൊണ്ട് കളിക്കരുത് ആരും....കാരണം ഒരിക്കല്‍ ജയിക്കാന്‍ പറ്റത്ത വിതം.........പ്രണയം നിങ്ങളെ കളിപ്പിക്കും......

@മിന്നുസ്@

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ