2011, ജൂലൈ 19

ഒരു കലാകാരന്റെ സ്മരണ .......

സ്നേഹാധരവോടെ,

ആധാരപൂര്‍വ്വം പറയട്ടെ ഞാന്‍ ......ഇന്നലെ എന്റെ ബാല്യത്തിലേക്ക് തിരച്ചു കൊണ്ട് പോയ 
എന്നെ ഒരുപാട് വിഷമിപ്പിച്ചു ഒരു മരണ വാര്‍ത്ത.....ഞാന്‍ എന്നും ഒരു നേര്‍ത്ത പുഞ്ചിരിയിലും,
ചടുലമായ താളങ്ങലാല്‍ തെയ്യം എന്ന ഈശ്വര രൂപത്തില്‍ തിമിര്‍ത്താടിയ,ഐശ്വര്യവും തേജസ്സ്വനിലാലും
ഒന്നുപോലെ അനുഗ്രഹിക്കപെട്ട ഒരു നല്ല മുഖത്തിന്‌ മനസ്സിനും ഉടമയായ ശ്രീ വിജയന്‍ പണിക്കര്‍....
ഒരു കലാകാരന്‍ എന്നതില്‍ ഉപരി വിജയേട്ടന്‍ നല്ലൊരു കായിക പ്രേമി കൂടിയായിരുന്നു ....എന്നിലും അധ്യേഹതിലും നല്ല ഒരു സൌഹൃധഭന്ധം ഉണ്ടാക്കി തന്ന വോളിബോള്‍ കളിയോട് ഉള്ള അധ്യേഹത്തിന്റെ ഇഷ്ടം........അന്നുവരെ തെയ്യ പറമ്പുകളില്‍ മാത്രം കണ്ടിട്ടുള്ള അധ്യെഹത്തോട് ...
സംസ്സാരിക്കാനും ഇടപഴകാനും എനിക്ക് കിട്ടിയ അവസരം ആയിരുന്നു അത്......അങ്ങനെ പ്രായം എന്ന ഭേദം ഇല്ലാതെ ഞങ്ങള്‍ ഒരുപാട് അടുത്തിരുന്നു .....നല്ലൊരു സഹൃദം വളര്‍ന്നു എന്ന് തന്നെ പറയാം.....ഇന്നും മനസ്സില്‍ മായാത്ത ഒരു പിടി നല്ല സംഭാഷണങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു.....
അതില്‍ ഒന്ന് ശ്രീ കപോതന ഇല്ലത്ത്‌ കെട്ടിയാടിയ കരിങ്കുട്ടിചാത്തന്‍ ദൈവത്തിനെ കുറിച്ച് ആയിരുന്നു..
എന്റെ ജീവിതബിലാഷം നിറവേറി എന്ന് പറഞ്ഞു.......ഇന്നും എന്റെ മനസ്സില്‍ ആ വാക്കുകള്‍ ഞാന്‍ സൂക്ഷിച്ചിരിക്കുന്നു........കൊ​ലധാരിയാം പണിക്കരേ നിങ്ങളുടെ ദൈവികമായ വാക്കുകള്‍ ഇന്നും മനസ്സില്‍ ഒരു ഒരു വേദവാക്യം പോലെ കൊണ്ടുനടക്കുന്നു ഞാന്‍ .......മറക്കില്ല വിജയേട്ട
ഇ ജീവിതത്തില്‍ നിങ്ങളെയും നിങ്ങളുടെ കൊലങ്ങളെയും,ആ ചടുലമാര്ന വാക്കുകളും ,രൌന്ദ്രത്തില്‍ അരച്ച് എഴുതിയ ദൈവിക ഭാവങ്ങളും......ഇന്നും മനസ്സില്‍ ദൈവതുല്ല്യം നിങ്ങളുടെ കോലങ്ങള്‍.....
മരണം എന്ന സത്യത്തിനെ നിങ്ങളെ കീഴടക്കാന്‍ പറ്റുള്ളൂ......നിങ്ങളുടെ കഴിവും നിങ്ങള്‍ കെട്ടിയാടിയ കോലങ്ങളും ജീവിപ്പിക്കുന്നു നമ്മള്‍ എല്ലാവരുടെയും മനസ്സില്‍.......



@മിന്നുസ്@

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ