2011, ജൂലൈ 31

വാനമ്പാടിയെ പോലെ ....

വഴിതെറ്റി വന്നൊരു വാനമ്പാടിയെ പോലെ
വഴിയമ്പലത്തില്‍ പകയ്ക്കുന്നു ഞാന്‍..
രക്ത്സ്ബന്ധങ്ങളും ആത്മഭന്ധങ്ങളും
വഴിമാറി നില്‍ക്കുന്നു.....
തെറ്റിനാല്‍ തീര്‍ത്തൊരു ചീട്ടുകൊട്ടാരം
ഇന്നെന്‍ സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞു....
കണ്ണീരുതന്‍ മഴത്തുള്ളികള്‍ക്കു
രക്തത്തിന്‍ ഗന്ധം.....
കാളിയമര്‍ദ്ധനം എന്നപോല്‍ ആടിതിമിര്‍ക്കുന്നു
മനസ്സില്‍ മങ്ങിയോര വര്‍ണ്ണ സ്വപ്‌നങ്ങള്‍...
കണ്ണീരില്‍ സന്തോഷം നിറച്ചൊര
ആത്മബന്ധങ്ങള്‍ പോലും മുഖം തരിക്കുന്നു..
നിശബ്ധമാം ഇ ഇടവഴിയില്‍ പിന്നെയും
മധുരമാം കുയിലിന്റെ നാദം
കാതോര്‍ക്കുവാന്‍ ദുഷ്കരമാം
ഇ ഏകാന്തത മാത്രം കൂട്ടെനിക്ക്.........

@മിന്നുസ്@

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ