2011, ജൂലൈ 14

ഞാ‍ന്‍ വല്ലാതെ സ്നേഹിച്ച് പോയി നിന്നെ ,
ഞാന്‍ വല്ലാതെ അലിഞ്ഞ് പോയി നിന്നില്‍,
പിരിയുമെന്ന് വിചാരിച്ചില്ല ഒരിക്കലും,
പിണങ്ങിയും ഇണങ്ങിയും കഴിഞ്ഞ കാലം,മായില്ല എന്റെ മനസ്സില്‍ നിന്നും,
മരിക്കുവോളമെങ്കിലും ഞാന്‍ ഓര്‍ക്കും,
...പിരിക്കുവാ‍നാവില്ല ഞങ്ങളെ ആര്‍ക്കും,
പിരിയുവാനൊട്ട് ഞങ്ങള്‍ക്കുമാവില്ല.എങ്കിലും വിധി എന്നെ ശ്വാസം മുട്ടിക്കുന്നു
എങ്ങോട്ടേക്കെങ്ങിലും ഓടി പോകുവാന്‍,
നിനക്ക് കൂടെ വരുവാന്‍ കഴിയുമോ,
നിറഞ്ഞ മനസ്സുമായി വരില്ലേ നീ,
മനസ്സിന്റെ താളം തെറ്റുന്ന നേരം,
മാറോട് ചേര്‍ത്തണചൂ നീ,
കണ്ണ് കലങ്ങിയ നേരങ്ങളില്‍,
കണ്ണീരു തന്നെ നീ ഏറ്റുവാങ്ങി, ഒരുപാട് ചിന്തകള്‍ക്ക് ഊര്‍ജം പകര്‍ന്നു,
ഒരുപാട് നാളെനിക്കഭയവും തന്നു,
വല്ലാതെ നീ എന്നെ വലയം ചെയ്തു,
വന്നു കയറിയ അന്നു മുതല്‍ . നിന്നിലേക്കുള്ള എന്റെ വരവ് ഞാന്‍,
ആഘോഷപൂര്‍വമായി കൊണ്ടാടി,
ഇന്ന് ഞാന്‍ പടിയിറങ്ങൂന്നു                                                                                                                                                                         കലങ്ങിയ കരളും മനസ്സുമായി, എന്നെങ്കിലും വരാം എന്ന പ്രതീക്ഷയോടെ,
ഇനി ഞാന്‍ മടങ്ങട്ടെ....




Alisha Ba

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ