പ്രണയം...ഭൂമിയിലെ മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ വരദാനം...
2011, ജൂലൈ 15
മഴ...!
മഴ...!
പ്രിയേ... നീ ഒരിക്കല്‍ക്കൂടി പെയ്തൊഴിഞ്ഞു പോയിരിക്കുന്നു... വീണ്ടും എന്റെ മനസ്സില്‍ കുറെയേറെ ദുരൂഹതകള്‍ ബാക്കിയാക്കി....
പലപ്പോഴും, ഞാന്‍ നിന്റെ വരവിനായി കാത്തിരിക്കാറുണ്ട്... നിന്നില്‍ മാത്രമായി ഒന്ന് അലിഞ്ഞുതീരാന്‍... പക്ഷെ, എന്റെ കാത്തിരിപ്പുകള്‍ക്കൊന്നും നീ മുഖം തന്നില്ല.. കണ്ടിട്ടും കാണാതെ നീ പോയി... എന്റെയും എന്റെ മനസ്സിന്റെ വിങ്ങലുകളെയും... പക്ഷെ, മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ നീ നിന്ന് തോരാ മാരിയായി പെഴ്ത്തിറങ്ങുമ്പോള്‍ എന്നിലും ഒരു ചെറു മഴ ഞാന്‍ ആഗ്രഹിക്കാറുണ്ട്.. : എന്റെ നയനങ്ങളില്‍ നിന്നും പെഴ്ത്തിറങ്ങുന്ന ആ മഴയ്ക്ക്, ഇന്ന് എന്റെ ആഗ്രഹങ്ങളുടെ തീവ്രത കെടുത്താന്‍ഉള്ള ശക്തി ഉണ്ടായിരിക്കുന്നു..
ഇന്നലെ പെഴ്ത്തിറങ്ങിയ മഴയിലൂടെ ഞാന്‍ ഇന്ന് മനസ്സിലാക്കിയിരിക്കുന്നു.... നീ എനിക്കുള്ളതല്ലെന്നു... ഞാന്‍ നിന്നെ ആഗ്രഹിച്ചിരുന്ന തീവ്രതയില്‍ നീ എന്നെ ആഗ്രഹിക്കുന്നില്ലെന്ന്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ