2011, ജൂലൈ 19

അമ്മ ....

കര്‍ക്കിടക മഴയുടെ കുളിരിനാല്‍ ഉറങ്ങുന്നു ഞാന്‍ .....മഴയുടെ കുളിരും മിന്നലിന്റെ വെട്ടവും മാത്രം എനിക്ക് കൂട്ട് ....എന്നെ മതിവേരുവോളം ഉറക്കി അവര്‍ ......സ്വപ്നം എന്നാ മായലോകതായിരുന്നു ഞാന്‍ ....അമ്മയുടെ കയി മെല്ലെ എന്റെ നെറ്റിയില്‍ തലോടി....എന്നെ ഇ പുലരിയിലേക്ക് വിളിച്ചുനര്‍ത്താനായി ....ഞാന്‍ സ്വപ്നത്തില്‍ കണ്ട മായലോകതിനും അപ്പുറം ആയിരുന്നു എന്റെ അമ്മയുടെ സ്നേഹത്തിന്റെ സൌന്ദര്യം ......നെറ്റിയിലെ മായാത്ത ചന്ദന കുറിയും,പൊന്നിന്‍ കസവുള്ള പൊന്നാടയും ഉടുത് എന്നെ എന്നും ഉണര്‍ത്താന്‍ വരുന്ന എന്റെ അമ്മ ......എനിക്ക് എന്റെ അമ്മ തന്നെയാണ് ദേവിയും,ദേവതയും,പ്രകൃതിയും....​എല്ലാം.....ഇന്നെന്റെ അടുത്ത് ഇല്ലെങ്കിലും അറിയുന്നു ഞാന്‍ ആ വാത്സല്യം തുളുമ്പുന്ന കൈതലോടല്‍ ......അമ്മയെന്ന ദേവതയ്ക്ക് മുന്നില്‍ പുലരിയെന്ന ഉദയം എനിക്ക് ഒന്നും അല്ലാതായി.......എന്റെ അമ്മ തന്നെയാണ് എനിക്ക് പുലരി......ഇന്നും ഇ പ്രവാസ ലോകത്തും എന്നെ വിളിച്ചുണര്‍ത്താന്‍ എന്റെ അമ്മയുടെ കൈതലോടല്‍ മാത്രം കൂട്ടിന്ന്......... അമ്മയെ സ്നേഹിക്കുന്ന എല്ലാകൂട്ടുകാര്‍ക്കും ശുഭദിനം ആശംസിക്കുന്നു..........


@മിന്നുസ്@

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ