ഇന്നലെയുടെ ഓര്‍മ പുസ്തകം..
എല്ലാം പങ്കു വെക്കാന്‍ ഒരു മയില്‍പീലി താള്....
മനസ്സിന്‍റെ ഫ്രെയിമില്‍ പതിഞ്ഞു ക്യാന്‍വാസ് പകര്‍ത്തിയ
കുറെ മുഖങ്ങള്‍ ഓര്‍മയില്‍ മായാതെ കിടപ്പുണ്ട്....
പഴയ ഓര്‍മകളിലേക്ക് മനസ്സ് തിരിച്ചു പോകുന്നു ....
മഴ തോര്‍ന്ന ശേഷം കൂട്ടുകാരുമൊത്ത് വെള്ളത്തില്‍
കളിയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ബാല്യം.
കളിക്കൂട്ടുകാരിയുടെ കയ്യും പിടിച്ചു പാടവരമ്പത്ത് കളിച്ചു
നടന്ന ആ പഴയ കാലം....
ദിവസവും പെയ്യുന്ന ചാറ്റല്‍മഴ ഞങ്ങള്‍ക്ക് സ്വന്തമായിരുന്നു....
പുഴവക്കത്തു തണുത്ത കാറ്റു കൊണ്ട് മേഖ പറഞ്ഞിരുന്ന
ആ കുട്ടിക്കാലം ഫ്രെയിമില്‍ നിന്ന് മായില്ല....
ഇന്ന് വര്‍ഷങ്ങള്‍ കുറെ കടന്നു പോയപ്പോള്‍ ഞങ്ങള്‍ മാത്രം വളര്‍ന്നു.
ആ പാടവരമ്പും പുഴയും ചാറ്റല്‍ മഴയും പിന്നെയും
ഗൃഹാതുരത പോലെ അവിടെ തന്നെ ഉണ്ട്....
പക്ഷെ ! മറക്കാനാവാത്ത കുറെ ഓര്‍മകളും കുസൃതികളും ബാക്കിയാകുന്നു....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ